മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആദ്യ നൂറു കോടി; റിപ്പോർട്ട് ചെയ്ത് തമിഴ്, തെലുഗ് പത്രങ്ങളും..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി ഈ വിഷുക്കാലത്തു തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മധുര രാജ, വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി ആരാധകരെ ഏറെ ആവേശം കൊള്ളിച്ച ചിത്രമാണ്. ഈ ചിത്രം ആകെ മൊത്തം നൂറു കോടി രൂപയുടെ ബിസിനസ്സ് നടത്തി എന്ന് കുറച്ചു ദിവസം മുൻപാണ് നിർമ്മാതാവ് നെൽസൺ ഐപ്പ് അറിയിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറു കോടി ചിത്രമാണ് മധുര രാജ. ഇപ്പോൾ ഈ വിവരം തമിഴ്, തെലുഗ്, കന്നഡ ദിനപത്രങ്ങളും വാർത്ത ആയിരിക്കുകയാണ്. പ്രമുഖ തമിഴ് ദിന പത്രം ദിനമലർ ഇത് വാർത്തയാക്കിയിരുന്നു. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ മാസ്സ് മസാല ചിത്രത്തിൽ തമിഴ് നടൻ ജയ്, തെലുഗ് നടൻ ജഗപതി ബാബു എന്നിവരും അഭിനയിച്ചിട്ടുണ്ട്. കൂടാതെ മഹിമ നമ്പ്യാർ, അനുശ്രീ, പ്രശാന്ത് അലക്‌സാണ്ടർ, നെടുമുടി വേണു, സലിം കുമാർ, വിജയ രാഘവൻ, വിനയ പ്രസാദ്, ബിജു കുട്ടൻ, നോബി എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.

അഞ്ചു മലയാള ചിത്രങ്ങളാണ് 100 കോടി കളക്ഷൻ ക്ലബ്ബിൽ ഉള്ളത് മലയാള സിനിമയിൽ നൂറു കോടി കളക്ഷൻ നേടിയ രണ്ടു ചിത്രങ്ങളും നൂറു കോടി ബിസിനസ്സ് ആയി നേടിയ മൂന്നു ചിത്രങ്ങളും ആണുള്ളത്. പുലി മുരുകൻ, ലൂസിഫർ , മധുര രാജ , കായംകുളം കൊച്ചുണ്ണി ,ഒടിയൻ എന്നിവയാണ് മലയാള സിനിമയിൽ 100 കോടി ക്ലബ്ബിൽ ഉള്ള അഭിമാന ചിത്രങ്ങൾ

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close