ഭ്രമയുഗം തുടങ്ങുന്നു, ഭ്രമിപ്പിക്കാൻ മെഗാസ്റ്റാർ; തീയേറ്റർ ലിസ്റ്റ് ഇതാ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം നാളെ മുതൽ. ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന് കേരളത്തിലും മികച്ച റിലീസാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ ആൻ മെഗാ മീഡിയ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭൂതകാലത്തിലൂടെ ശ്രദ്ധ നേടിയ രാഹുൽ സദാശിവനാണ്. ഏകദേശം മുപ്പത് കോടിയോളം രൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിലുമാണ്. സംവിധായകൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണനാണ്.

പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ റിലീസ് ചെയ്യുന്ന ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും വേഷമിട്ടിരിക്കുന്നു. ഷെഹനാദ് ജലാൽ കാമറ ചലിപ്പിച്ചിരിക്കുന്ന ഭ്രമയുഗത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീക്ക് മുഹമ്മദ് അലി എന്നിവരാണ്. കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ ഒരു പഴയകാലഘട്ടത്തിൽ നിന്ന് കഥ പറയുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് മമ്മൂട്ടി ഇതിലവതരിപ്പിക്കുന്നതെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close