പവനായി ചെയ്യാനിരുന്നത് താൻ; വെളിപ്പെടുത്തി മെഗാസ്റ്റാർ

Advertisement

മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു 1987 ഇൽ റിലീസ് ചെയ്ത് ചിത്രമാണ് നാടോടിക്കാറ്റ്. സൂപ്പർ മെഗാഹിറ്റായി മാറിയ ഈ ക്ലാസിക് കോമഡി ചിത്രം രചിച്ചത് ശ്രീനിവാസനും സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടുമാണ്. ഇതിലെ മോഹൻലാൽ- ശ്രീനിവാസൻ ടീമിന്റെ ദാസൻ- വിജയൻ കോമ്പിനേഷൻ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയരായ ഓൺസ്‌ക്രീൻ സൗഹൃദ ടീമാണ്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച അനന്തൻ നമ്പ്യാർ, മാമുക്കോയ അവതരിപ്പിച്ച ഗഫൂർ, ജനാർദ്ദനൻ അവതരിപ്പിച്ച കോവൈ വെങ്കിടേശൻ എന്നീ കഥാപാത്രങ്ങളും സൂപ്പർ ഹിറ്റായി. അതുപോലെ തന്നെ വൻ ജനപ്രീതി നേടിയ ഇതിലെ ഒരു കഥാപാത്രമാണ് ക്യാപ്റ്റൻ രാജു അവതരിപ്പിച്ച പ്രൊഫഷണൽ കില്ലർ പവനായി എന്ന പി വി നാരായണൻ. ഏറെ രസകരമായ ഈ കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ ഈ വേഷം ആദ്യം ചെയ്യാനിരുന്നത് താൻ ആണെന്ന് വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

സിദ്ദിഖ്- ലാൽ ടീമിന്റെ കഥയാണ് നാടോടിക്കാറ്റ് ആയി മാറിയത് എന്നും, എന്നാൽ ആദ്യം ആ കഥയിൽ തന്റെ കഥാപാത്രമായ പവനായി ആയിരുന്നു നായകനെന്നും മമ്മൂട്ടി പറയുന്നു. വളരെ ചെറിയ ഒരു സിനിമയായി ആലോചിച്ച ഒന്നായിരുന്നു അതെന്നും മമ്മൂട്ടി വെളിപ്പെടുത്തി. ഈ കഥാപാത്രമാകാൻ ആദ്യം മമ്മൂട്ടിയെ ആയിരുന്നു ആലോചിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് മമ്മൂട്ടി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ ഫെബ്രുവരി ഒൻപതിന് ആണ് ആഗോള തലത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close