വില്ലനോ ഈ അങ്കിൾ? കാത്തിരിപ്പുകൾക്ക് വിരാമമായി അങ്കിൾ ടീസർ വൈകീട്ട് എത്തുന്നു.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പുതിയ ചിത്രം അങ്കിൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഷട്ടർ എന്ന മികച്ച ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ രചിക്കുന്ന ചിത്രമാണ് അങ്കിൾ. ചിത്രത്തിന്റെ ടീസർ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തുവരും. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിൻറെ സംവിധായകൻ. സംവിധായകരായ രഞ്ജിത്തിന്റെയും എം. പത്മകുമാറിന്റേയും സഹ സംവിധായകനായി ഏറെക്കാലം പ്രവർത്തിച്ച ആളാണ് ഗിരീഷ് ദാമോദർ. ഒരു സാമൂഹിക പ്രതിബദ്ധതയുള്ള കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്. സുഹൃത്തിന്റെ മകളോടൊപ്പമുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യാത്രയും അവർ തമ്മിലുള്ള സൗഹൃദവും ചർച്ചയാക്കുന്ന ചിത്രത്തിൽ, പ്രതിനായക കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന ഒരു വാർത്ത മുൻപ് പ്രചരിച്ചിരുന്നു. എന്തുതന്നെയായാലും അതിനെല്ലാം വിരാമമിട്ടു കൊണ്ടാണ് ചിത്രത്തിൻറെ ആദ്യ ടീസർ ഇന്ന് പുറത്തു വരുന്നത്.

കഴിഞ്ഞ വാരം ആയിരുന്നു ചിത്രത്തിൻറെ ആദ്യ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പോസ്റ്റർ മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പ് കൊണ്ട് ശ്രദ്ധിക്കപ്പെടുകയും നവമാധ്യമങ്ങളിൽ നിമിഷനേരംകൊണ്ട് നിറയുകയും ചെയ്തു. ആരാധകർ പ്രതീക്ഷ വാനോളം ഉയർത്തിയ ആദ്യ പോസ്റ്റിനു ശേഷം എത്തുന്ന ടീസർ ആയതുകൊണ്ടുതന്ന ആരാധകരും വൻ പ്രതീക്ഷയിലാണ്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കാർത്തിക മുരളീധരൻ, ജോയ് മാത്യു, കെ. പി. എ. സി ലളിത, സുരേഷ് കൃഷ്ണ, കൈലാഷ്, മുത്തുമണി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജി സെബാസ്ററ്യൻ, സരിത എന്നിവരോടപ്പം രചയിതാവായ ജോയ് മാത്യുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close