ബിലാല്‍, കോട്ടയം കുഞ്ഞച്ചന്‍ 2 രണ്ടാം ഭാഗങ്ങളുമായി ഞെട്ടിക്കാന്‍ മമ്മൂട്ടി

Advertisement

മമ്മൂട്ടി ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയ താരത്തിന്‍റെ സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങളെ വീണ്ടും വെള്ളിത്തിരയില്‍ കാണാനാനുള്ള ഒരുക്കത്തിലാണ് അവര്‍. ഏതാനും മാസങ്ങള്‍ക്ക് മുന്നേ ബിഗ് ബിയുടെ രണ്ടാം ഭാഗമായി ‘ബിലാല്‍’ അനൌണ്‍സ് ചെയ്തപ്പോഴുണ്ടായ ഓളം പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ഓളം ഉണ്ടാക്കിയിരിക്കുകയാണ് മമ്മൂട്ടി. ഇത്തവണ അത് കോട്ടയം കുഞ്ഞച്ചന്‍റെ രൂപത്തിലാണ്.

1990ലാണ് കോട്ടയം കുഞ്ഞച്ചന്‍ തിയേറ്ററുകളില്‍ എത്തുന്നത്. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് കൂടെയാണ് കോട്ടയം കുഞ്ഞച്ചന്‍. മുട്ടത്ത് വര്‍ക്കിയുടെ കഥയില്‍ ഡെന്നിസ് ജോസഫ് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ടിഎസ് സുരേഷ് ബാബു ആയിരുന്നു.

Advertisement

28 വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് കോട്ടയം കുഞ്ഞച്ചന്‍ 2 നിര്‍മ്മിക്കുന്നത്. ആട് 2വിന്‍റെ വിജയാഘോഷ വേളയിലാണ് കോട്ടയം കുഞ്ഞച്ചന്‍ 2വിന്‍റെ പ്രഖ്യാപനം നടന്നത്.

mammootty, kottayam kunjachan, kottayam kunjachan 2, big b, bilal,;

റിലീസ് ചെയ്ത സമയത്ത് തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ ചിത്രമാണ് ബിഗ് ബി. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് സിനിമയായി മാറിയ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. വലിയ ആരാധകര്‍ തന്നെയുണ്ട് മമ്മൂട്ടി ചെയ്ത ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന് ഇപ്പോള്‍. ഇത് തന്നെയാണ് ബിഗ് ബിയ്ക്കു രണ്ടാം ഭാഗം ഒരുങ്ങാന്‍ കാരണം.

കോട്ടയം കുഞ്ഞച്ചനും ബിലാല്‍ ജോണ്‍ കുരിശിങ്കലുമായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ മലയാള സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.

Advertisement

Press ESC to close