പാൻ ഇന്ത്യൻ പ്രൊജക്റ്റ് ആയി രണ്ട് ഭാഗങ്ങളിൽ ബിലാൽ?; വമ്പൻ താരനിരയെ ഒന്നിപ്പിക്കാൻ അമൽ നീരദ്

Advertisement

കഴിഞ്ഞ ആറ് വർഷങ്ങളായി മമ്മൂട്ടി ആരാധകർ അദ്ദേഹത്തോടും സംവിധായകൻ അമൽ നീരദിനോടും നിരന്തരമായി ചോദിക്കുന്ന ചോദ്യമാണ് ബിലാൽ എന്ന് വരുമെന്നത്. പ്രഖ്യാപിച്ചിട്ട് ആറ് വര്ഷം കഴിഞ്ഞെങ്കിലും ഇതുവരെ ഈ പ്രൊജക്റ്റ് യാഥാർഥ്യമായിട്ടില്ല. അത്കൊണ്ട് തന്നെ ആരാധകരും സിനിമാ പ്രേമികളും നിരാശയിലുമാണ്. ഇതിനിടയിൽ മമ്മൂട്ടി- അമൽ നീരദ് ടീം ഭീഷ്മ പർവ്വം എന്നൊരു ചിത്രം ചെയ്യുകയും വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഇവരിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ തന്നെയാണ്. ബിലാൽ നടക്കണമെങ്കിൽ താൻ വിചാരിച്ചിട്ട് കാര്യമില്ല, അമൽ നീരദും പിന്നണി പ്രവർത്തകരുമാണ് അത് വിചാരിക്കേണ്ടതെന്ന് അടുത്തിടെ മമ്മൂട്ടിയും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു പുതിയ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

മമ്മൂട്ടി ആരാധകരുടെ ഇടയിൽ വൈറലായ ഈ അപ്‌ഡേറ്റ് പറയുന്നത്, ബിലാൽ അടുത്ത വർഷം ആരംഭിക്കുമെന്നാണ്. ഒരു പാൻ ഇന്ത്യൻ ചിത്രമായി രണ്ട് ഭാഗങ്ങളിലാണ് ബിലാൽ ഒരുങ്ങുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ തന്നെ മമ്മൂട്ടി- ദുൽഖർ സൽമാൻ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാവും ബിലാലെന്നുമുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക സ്ഥിതീകരണം ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും ആരാധകർ ഏറെ ആവേശത്തിലാണ്. ഇപ്പോൾ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അമൽ നീരദ്. അതിന് ശേഷം ബിലാലിന്റെ ജോലികളിലേക്ക് അദ്ദേഹം പ്രവേശിക്കുമെന്നാണ് സൂചന. ഇപ്പോൾ തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലുള്ള ദുൽഖർ ഇനി ചെയ്യാൻ പോകുന്ന മലയാള ചിത്രവും ബിലാൽ ആയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. സൗബിൻ ഷാഹിർ ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഒരു ചിത്രവും ദുൽഖറിന്റെ പരിഗണനയിലുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close