ആഗ്രഹിക്കുന്നതിലും അപ്പുറമുള്ള മോഹൻലാലിനെ കാണാൻ സാധിക്കും; മലൈക്കോട്ടൈ വാലിബനെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറയുന്നു.

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. അടുത്ത സമ്മർ റിലീസായി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. ആരാധകരും സിനിമാ പ്രേമികളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് കുഞ്ചാക്കോ ബോബൻ ഈ മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്ക് വെച്ചത്.

Advertisement

ചാവേർ ഒരുക്കിയ ടിനു പാപ്പച്ചൻ അസോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്‌ത സിനിമ കൂടിയാണ് മലൈക്കോട്ടൈ വാലിബൻ. ഈ ചിത്രത്തെ കുറിച്ച് ചാവേർ ഷൂട്ടിങ് സമയത്തു ടിനു ഒന്നും പറഞ്ഞില്ലെങ്കിലും, നമ്മൾ ആഗ്രഹിക്കുന്നതിലും അപ്പുറമുള്ള ഒരു മോഹൻലാലിനെ നമ്മുക്ക് തരുന്ന ചിത്രമായിരിക്കും ഇതെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. മാസും ക്ലാസ്സുമായ മോഹൻലാലായിരിക്കും ഇതിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രാജസ്ഥാൻ, ചെന്നൈ എന്നിവിടങ്ങളിലാണ് ഒരുക്കിയത്. മോഹൻലാൽ മധ്യവയസ്കനായ ഒരു ഗുസ്തിക്കാരനായി വേഷമിടുന്ന ഈ പീരീഡ് ഡ്രാമ ചിത്രത്തിൽ കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി കുൽക്കർണി, ഹരീഷ് പേരാടി, ഡാനിഷ് സേഥ്, ഹരിപ്രശാന്ത്, മണികണ്ഠൻ ആചാരി, സുചിത്ര എന്നിവരും അഭിനയിച്ചിട്ടുണ്ട്. കാന്താര, കെ ജി എഫ് എന്നിവയുടെ സംഘട്ടനം ഒരുക്കിയ വിക്രം മോർ സംഘട്ടനമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളൈ, എഡിറ്റിംഗ് നിർവഹിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close