ക്രിസ്മസ് കാലത്തു പ്രേക്ഷകരുടെ മനസിൽ നിറയുന്നതു മധുരം; ഗംഭീര പ്രതികരണം നേടി മധുരം മുന്നേറുന്നു..!

Advertisement

ഈ ക്രിസ്മസ് കാലത്തു റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നാണ് ജോജു ജോർജ് നായകനായി എത്തിയ മധുരം. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി സോണി ലൈവ് പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം സ്ട്രീം ചെയ്തത്. ഡിസംബർ ഇരുപത്തിമൂന്നിനു രാത്രി മുതൽ സ്ട്രീമിങ് ആരംഭിച്ച ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അടുത്തകാലത്തൊന്നും ഇത്രയും മനോഹരമായ ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ കണ്ടിട്ടില്ല എന്നാണ് ഓരോ പ്രേക്ഷകരും പറയുന്നത്. അത്രയും മനോഹരവും മനസ്സിൽ മധുരം നിറക്കുന്നതുമാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകരും നിരൂപകരും പറയുന്നത്. ജീവിതം തുടിച്ചു നിൽക്കുന്ന ഈ ചിത്രം, വളരെ ലളിതമായ ഒരു കഥ പ്രേക്ഷകരുടെ മനസ്സുകളെ തൊടുന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. കുഞ്ഞു കുഞ്ഞു തമാശകളും, കണ്ണ് നനയിക്കുന്ന വൈകാരിക രംഗങ്ങളും നിറഞ്ഞ ഈ ചിത്രം രസിപ്പിക്കുന്നതിനൊപ്പം നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഒരു മനോഹരമായ സന്ദേശം കൂടി നൽകുന്ന ചിത്രമാണ്.

ജൂൺ എന്ന സൂപ്പർ ഹിറ്റ് ചിത്രം സമ്മാനിച്ച് കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഹമ്മദ് കബീർ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ഇത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണ് ജോർജ് തന്നെ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകനും തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ചേർന്നുമാണ്. ജോജുവിനൊപ്പം അർജുൻ അശോകൻ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

Advertisement
Advertisement

Press ESC to close