പരീക്കുട്ടി ആയി പുതുതലമുറയിൽ നിന്നാര്? ഉത്തരം പറഞ്ഞു മധുവും ഷീലയും

Advertisement

മലയാള സിനിമയിലെ ഏറ്റവും മികച്ച താര ജോഡികളിൽ ഒന്നാണ് മധുവും ഷീലയും. ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ച ഈ ജോഡിയുടെ ക്ലാസിക് ചിത്രമാണ് 1965 ഇൽ റിലീസ് ചെയ്ത ചെമ്മീൻ. രാമു കാര്യാട്ട് സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ക്ലാസിക് ചിത്രമായി ആണ് വിലയിരുത്തപ്പെടുന്നത്. മികച്ച ചിത്രത്തിനുള്ള ഇന്ത്യൻ പ്രെസിഡന്റിന്റെ ഗോൾഡ് മെഡൽ സ്വന്തമാക്കിയ ഈ ചിത്രത്തിൽ മധു അവതരിപ്പിച്ച പരീക്കുട്ടി എന്ന കഥാപാത്രവും ഷീല അവതരിപ്പിച്ച കറുത്തമ്മ എന്ന കഥാപാത്രവും മലയാള സിനിമയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട കഥാപാത്രങ്ങൾ ആണ്.

അതിഗംഭീര പ്രകടനം കൊണ്ട് ഇവർ രണ്ടു പേരും പളനി എന്ന കഥാപാത്രം ആയി സത്യനും ചെമ്പൻ കുഞ്ഞു ആയി കൊട്ടാരക്കര ശ്രീധരൻ നായരും ഈ ചിത്രത്തിൽ നിറഞ്ഞു നിന്നു. ഇപ്പോഴിതാ ഈ ചിത്രം പുതിയ കാലത്തു ആണ് ഇറങ്ങുന്നത് എങ്കിൽ പരീക്കുട്ടി എന്ന കഥാപാത്രം ആയി മലയാള സിനിമയുടെ ഏറ്റവും പുതിയ തലമുറയിലെ ആരായിരിക്കും മികച്ച ചോയ്സ് എന്ന ചോദ്യത്തിന് ദുൽഖർ സൽമാൻ എന്ന് ഉത്തരം നൽകിയിരിക്കുകയാണ് മധുവും ഷീലയും. റിമി ടോമി അവതരിപ്പിക്കുന്ന, മഴവിൽ മനോരമയിൽ ഉള്ള ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിൽ പങ്കെടുക്കവെ ആണ് ഇരുവരും ഇങ്ങനെ ഉത്തരം നൽകിയത്. മലയാള സിനിമയിലെ ഇതിഹാസങ്ങൾ ആയ മധുവിന്റെയും ഷീലയുടെയും ഈ വാക്കുകൾ മതി ദുൽഖർ സൽമാൻ എന്ന നടന്റെ ഇന്നത്തെ മലയാള സിനിമയിലെ സ്ഥാനം മനസ്സിലാക്കാൻ എന്ന് ആരാധകരും പറയുന്നു. കറുത്തമ്മ ആയി കാവ്യാ മാധവനെ ആണ് താൻ മനസ്സിൽ കാണുന്നത് എന്ന് ഷീല പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close