മലയാളത്തിലും സിനിമ ചെയ്യാൻ ആഗ്രഹം ; ശങ്കർ മനസ്സു തുറക്കുന്നു

Advertisement


                                       
                                       ഇന്ത്യൻ സിനിമയുടെ ഷോമാൻ എന്നാണ് ശങ്കർ അറിയപ്പെടുന്നത്. തന്റെ ഓരോ ചിത്രത്തിലൂടെയും ഇന്ത്യൻ സിനിമാ പ്രേമികളെ വിസ്മയിപ്പിക്കുകയാണ് ശങ്കർ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ എന്തിരൻ 2 ഒരുക്കിയ ശങ്കർ അതിന്റെ വിജയം സമ്മാനിച്ച  സന്തോഷത്തിൽ തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് കമല ഹാസനെ നായകനാക്കി ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ഇന്ത്യന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ പോവുകയാണ് ശങ്കർ ഇപ്പോൾ. കമല ഹാസൻ നായകനാവുന്ന ഈ ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായികാ വേഷം ചെയ്യുന്നത്. കമല ഹാസന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രം ആയേക്കാം ഇന്ത്യൻ 2 എന്ന് അദ്ദേഹം തന്നെ സൂചന തരികയും ചെയ്തു. പ്രമേയം ഒത്തു വന്നാൽ മലയാളത്തിലും സിനിമയൊരുക്കാൻ ആഗ്രഹം ഉണ്ടെന്നാണ് ശങ്കർ പറയുന്നത്.
                                             ശങ്കറിന്റെ എല്ലാ ചിത്രങ്ങളിലും പണ്ട് മുതലേ മലയാള നടമാർ ഉണ്ടെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോൾ വന്ന എന്തിരൻ 2 എന്ന ചിത്രത്തിലും മലയാളത്തിൽ നിന്ന് കലാഭവൻ ഷാജോൺ ഉണ്ടായിരുന്നു. കലാഭവൻ മണി ആയിരുന്നു ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ മലയാളി സാന്നിധ്യം. കൊച്ചിൻ ഹനീഫ, സുരേഷ് ഗോപി, നെടുമുടി വേണു തുടങ്ങി ഒട്ടേറെ മലയാള നടൻമാർ ശങ്കർ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇന്ത്യൻ 2 ലും നെടുമുടി വേണു ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് സൂചന. രജനികാന്ത്, അക്ഷയ് കുമാർ, ആമി ജാക്സൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിയാണ് അദ്ദേഹം എന്തിരൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയത്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close