കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസും ; ജോണി ജോണി യെസ് അപ്പാ റിലീസിന് ഒരുങ്ങുന്നു.

Advertisement

പ്രശസ്ത നടി മമത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തിയ നീലി എന്ന ഹൊറർ ചിത്രം ഈ വർഷം പ്രേക്ഷക ശ്രദ്ധനേടിയെടുത്തിരുന്നു. നീലിക്കു ശേഷം മമത നമ്മുടെ മുന്നിൽ എത്തുന്ന ചിത്രമാണ് പാവാടക്കു ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പ എന്ന ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ഫാമിലി കോമഡി എന്റർടൈനറിൽ വളരെ നിർണ്ണായകമായ ഒരു വേഷം ആണ് മമത മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മമത സ്‌പെഷ്യൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. അനു സിതാരയും ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നുണ്ട്.

Advertisement

കുഞ്ചാക്കോ ബോബനൊപ്പം മമത മോഹൻദാസ് അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ഏഴു വർഷം മുൻപ് റീലീസ് ചെയ്ത റേസ് എന്ന ചിത്രത്തിൽ ആണ് ഇവർ ഇതിനു മുൻപ് ഒന്നിച്ചു അഭിനയിച്ചത്.

വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് തിരക്കഥ രചിച്ച ജോജി തോമസ് രചിച്ച ജോണി ജോണി യെസ് അപ്പ നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്. കുഞ്ചാക്കോ ബോബൻ, മമത മോഹൻദാസ്, അനു സിതാര എന്നിവർക്ക് പുറമെ, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ അണിനിരക്കുന്നു.

മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന് ശേഷം തീയേറ്ററിൽ എത്താൻ പോകുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഇത്. ജോണി ജോണി യെസ് അപ്പയുടെ ട്രെയ്‌ലർ ഇപ്പോഴേ സിനിമാ പ്രേമികളും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഒക്ടോബർ അവസാന വാരം ഈ ചിത്രം തീയേറ്ററുകളിൽ എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close