സിദ്ദിഖിന്റെ ‘ഡോക്ടർ മാഡ്’; ഒന്നിക്കാനിരുന്നത് മമ്മൂട്ടിയോടൊപ്പം; വെളിപ്പെടുത്തി സഹരചയിതാവും നിർമ്മാതാവും

Advertisement

ജനപ്രിയ സംവിധായകൻ സിദ്ദിഖിന് അവസാനമായി ആദരം അർപ്പിക്കുകയാണിപ്പോൾ മലയാള സിനിമാ ലോകവും സിനിമാ പ്രേമികളും. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ ദുഃഖമാണ് ഏവരിലും ഉണ്ടാക്കിയിരിക്കുന്നത്. ഇനിയും ഒരുപിടി മികച്ച ചിത്രങ്ങൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ച പ്രേക്ഷകരും വേദനയിലാണ്. ഇപ്പോഴിതാ, അദ്ദേഹം മരിക്കുന്നത് മുൻപ് പ്ലാൻ ചെയ്ത് കൊണ്ടിരുന്ന ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് ആ ചിത്രത്തിന്റെ നിർമ്മാതാവും സഹരചയിതാവുമായ, ദുബായിൽ പ്രോപ്പർട്ടീസ് ബിസിനസ് നടത്തുന്ന നോവലിസ്റ്റ് കൂടിയായ മലപ്പുറം തിരൂർ സ്വദേശി അസി. ഡോക്ടർ മാഡ് എന്നായിരുന്നു ആ ചിത്രത്തിന്റെ പേരെന്നും അതിന്റെ തിരക്കഥാ രചന അവസാന ഘട്ടത്തിൽ ആയിരുന്നുവെന്നും അസി പറയുന്നു.

കുറച്ചു ദിവസങ്ങൾക് മുൻപ് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചതും ഈ ചിത്രത്തെ കുറിച്ചായിരുന്നുവെന്നും, തിരക്കഥ ഉടനെ പൂർത്തിയാക്കി മമ്മൂട്ടിയെ കാണാൻ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്നും അസി വെളിപ്പെടുത്തി. ഡോക്ടർ മാഡ് കൂടാതെ, അസിയുടെ നോവലായ ക്യാംപ് ക്രോപ്പറിനെ ആസ്പദമാക്കിയുള്ള ഹിന്ദി -അറബിക് – ഇംഗ്ലീഷ് വെബ് സീരിസും സിദ്ദിഖ് പ്ലാൻ ചെയ്തിരുന്നു. നാല് മാസത്തോളം അസിക്കൊപ്പം താമസിച്ച് അതിന്റെ തിരക്കഥയും സിദ്ദിഖ് പൂർത്തിയാക്കിയിരുന്നു. എട്ട് വർഷം മുൻപ് റിലീസ് ചെയ്ത ഭാസ്കർ ദി റാസ്കൽ ആയിരുന്നു സിദ്ദിഖ്- മമ്മൂട്ടി ടീം ഒന്നിച്ച അവസാന ചിത്രം. മോഹൻലാൽ നായകനായ ബിഗ് ബ്രദർ ആയിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത് ഏറ്റവുമവസാനമായി റിലീസ് ചെയ്ത ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close