കെജിഎഫ് സീരീസ് 5 ഭാഗങ്ങൾക്കും മുകളിൽ; റോക്കി ഭായ് ആവാൻ യാഷ് ഇല്ല, പകരം

Advertisement

കെജിഎഫ് മൂന്നാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പുറത്ത് വിട്ടതിനൊപ്പം നിർമ്മാതാവ് നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ കെ ജി എഫ് 2, പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ ഹോംബാലെ ഫിലിംസ് നിർമ്മിച്ച ചിത്രമാണ്. ആയിരം കോടിക്ക് മുകളിലാണ് കെജിഎഫ് 2 നേടിയ ആഗോള ഗ്രോസ്. റോക്കിങ് സ്റ്റാർ യാഷ് റോക്കി എന്ന നായക കഥാപാത്രമായി എത്തിയ ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, രവീണ ടണ്ഠൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ഇതിന് ഒരു മൂന്നാം ഭാഗം വരുമെന്ന വാർത്തകൾ ശരിവെച്ച നിർമ്മാതാവ് വിജയ് കിരാഗണ്ടൂർ, കെ ജി എഫ് മൂന്നാം ഭാഗം 2025 ഇൽ ആരംഭിക്കാൻ ആണ് പ്ലാൻ എന്നും കൂട്ടിച്ചേർത്തു. ഇപ്പോൾ ഹോംബാലെ ഫിലിംസ് തന്നെ നിർമ്മിക്കുന്ന സലാർ എന്ന പ്രഭാസ് ചിത്രത്തിന്റെ തിരക്കിലായ പ്രശാന്ത് നീൽ, അതിന് ശേഷം ഈ മൂന്നാം ഭാഗം രചിക്കുമെന്നാണ് സൂചന.

ഹോളിവുഡിലെ ജെയിംസ് ബോണ്ട് ഫ്രാൻഞ്ചൈസ് പോലെ, കെ ജി എഫ് ഫ്രാൻഞ്ചൈസ് കൊണ്ട് പോകാൻ ആണ് പ്ലാൻ എന്നും, എന്നാൽ ഇതിന്റെ ആദ്യ അഞ്ച് ഭാഗങ്ങൾക്ക് ശേഷം നായകൻ മാറി കെ ജി എഫ് ചിത്രങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നിർമ്മാതാവ് പറയുന്നു. 5 ഭാഗങ്ങളിൽ മാത്രമേ റോക്കി ഭായ് എന്ന കഥാപാത്രമായി യാഷ് ഉണ്ടാകു എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇടയിൽ ചർച്ചയാവുന്നത്. അടുത്ത അഞ്ച് വർഷം കൊണ്ട് 3000 കോടിയാണ് ഹോംബാലെ ഫിലിംസ് സിനിമയിൽ മുതൽ മുടക്കുക. അതിൽ കെജിഎഫ് സീരീസ് കൂടാതെ മറ്റ്‌ കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളും ഉണ്ടാകും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close