ഇന്ത്യൻ 2 ന് ശേഷം ആ സൂപ്പർ ഹിറ്റ് സംവിധായകനൊപ്പം ഒന്നിക്കാൻ കമൽ ഹാസൻ; ആവേശത്തോടെ ആരാധകർ

Advertisement

ഉലകനായകൻ കമൽ ഹാസൻ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യൻ 2 പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ്. ശങ്കർ ഒരുക്കുന്ന ഈ ചിത്രത്തിന് ശേഷം അദ്ദേഹം ചെയ്യാൻ പോകുന്ന ചിത്രമേതെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഒരുപാട് വർഷങ്ങൾക്കു ശേഷം മണി രത്‌നം സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ ഉലകനായകൻ അഭിനയിക്കുന്നുണ്ട്. എന്നാൽ ആ ചിത്രം തുടങ്ങുന്നതിന് മുൻപ് സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിലാവും കമൽ ഹാസൻ വേഷമിടുക എന്ന സൂചനയാണ് ട്രേഡ് അനലിസ്റ്റുകൾ തരുന്നത്.സതുരംഗ വേട്ടൈ, തീരൻ അധികാരം ഒൺഡ്രൂ എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രം എന്നിവയൊരുക്കി ശ്രദ്ധ നേടിയ എച്ച് വിനോദ്, അതിനു ശേഷം മൂന്ന് അജിത് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. നേർക്കൊണ്ട പാർവൈ, വലിമയ്, തുനിവ് എന്നീ ചിത്രങ്ങളാണ് അദ്ദേഹം അജിത്തിനെ നായകനാക്കി ഒരുക്കിയത്. അതിൽ നേർക്കൊണ്ട പാർവൈ, തുനിവ് എന്നീ ചിത്രങ്ങൾ വമ്പൻ വിജയം നേടി. കമൽ ഹാസൻ നായകനായി എത്തുന്ന എച് വിനോദ് ചിത്രം ചെറിയ കാൻവാസിൽ ഒരുക്കുന്ന ഒന്നാണെന്നാണ് സൂചന.

ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഏപ്രിൽ മാസത്തോടെ കമൽ ഹാസൻ ഇന്ത്യൻ 2 തീർക്കുമെന്നും അതിനു ശേഷം നേരെ ഇതിൽ ജോയിൻ ചെയ്യുമെന്നുമാണ് സൂചന. ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 ഇൽ അദ്ദേഹം ഇരട്ട വേഷമാണ് ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജെയന്റ്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം 1996 ഇൽ എത്തിയ ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close