ഇത് വരെ കാണാത്ത കഥ, അമ്പരപ്പിക്കുന്ന ക്ളൈമാക്സ്; ഗംഭീര പ്രേക്ഷക പ്രതികരണം നേടി ജോജു ജോർജിന്റെ ഇരട്ട

Advertisement

ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രം ഇന്നാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നായാട്ടിന് ശേഷം ജോജു ജോർജ്- മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ചിത്രമെന്നതാണ് ഇതിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ആദ്യ ഘടകം. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. ഇതിന്റെ രചനയിലും മാർട്ടിൻ പ്രക്കാട്ടിന് പങ്കാളിത്തമുണ്ട്. മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്നാണ് ഈ ചിത്രം രചിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയോടെ മുഴുകി ഇരുത്തുന്ന ഒരു ക്രൈം ഡ്രാമ ത്രില്ലർ ചിത്രമായാണ് ഇരട്ട ഒരുക്കിയിരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായി ഗംഭീര പ്രകടനമാണ് ഇതിൽ ജോജു ജോർജ് കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരെ വൈകാരികമായും ഏറെ സ്വാധീനിക്കുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്റെ ക്ളൈമാക്സിനു വമ്പൻ കയ്യടിയാണ് ലഭിക്കുന്നത്.

ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിനും, ഇതിലെ ജോജുവിന്റെ പ്രകടനത്തിനും ഗംഭീര പ്രതികരണം ലഭിച്ചതോടെ തീയേറ്ററുകളിൽ തിരക്കേറുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടും ജോജു ജോര്ജും വീണ്ടും ഒരു മികച്ച ചിത്രവുമായാണ് എത്തിയിരിക്കുന്നതെന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ നമ്മുക്ക് നൽകുന്നത്. സഹോദരൻമാർ തമ്മിലുള്ള പ്രശ്നങ്ങളും ഒരു കേസ് അന്വേഷണവുമാണ് ഇതിന്റെ പ്രധാന പ്രമേയം. ജോജുവിനെ കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും ഇതിൽ വേഷമിട്ടിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close