ബോക്സ് ഓഫീസിൽ വമ്പൻ തിരിച്ചു വരവിനൊരുങ്ങി ജയറാം; എബ്രഹാം ഓസ്ലർ ക്രിസ്മസിന്.

Advertisement

മലയാള സിനിമയിലെ ജനപ്രിയ നായകന്മാരിലൊരാളായ ജയറാം, അടുത്തകാലങ്ങളിൽ കൂടുതലായി അഭിനയിച്ചത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ഈ താരം. സൂപ്പർ ഹിറ്റ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലർ എന്ന മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലൂടെയാണ് ജയറാം മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നുള്ള വിവരമാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പങ്ക് വെച്ചിരിക്കുന്നത്. ഈ വിവരം പുറത്ത് വിട്ട് കൊണ്ട് ചിത്രത്തിന്റെ ഒരു ഗംഭീര പോസ്റ്ററും അദ്ദേഹം റിലീസ് ചെയ്തിട്ടുണ്ട്. സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് ജയറാം ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.

ഡോക്ടർ രൺധീർ കൃഷ്ണൻ രചിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്, നേരമ്പോക്കിന്റെ ബാനറിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവർ ചേർന്നാണ്. തേനി ഈശ്വർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മിഥുൻ മുകുന്ദനാണ്. ഷമീർ മുഹമ്മദാണ് എബ്രഹാം ഓസ്ലർ എഡിറ്റ് ചെയ്യുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട് എന്നതും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഘടകമാണ്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി- ജയറാം ടീം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം കൂടിയാവും എബ്രഹാം ഓസ്ലർ. അര്‍ജുന്‍ അശോകന്‍, ജഗദീഷ്. ദിലീഷ് പോത്തന്‍,അര്‍ജുന്‍ നന്ദകുമാര്‍. അനശ്വരരാജന്‍. ആര്യ സലിം. സെന്തില്‍ കൃഷ്ണ, അസീം ജമാല്‍ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close