ബോക്സ് ഓഫീസിൽ തിരിച്ചു വരവ് നടത്താൻ ജയറാം; അബ്രഹാം ഓസ്‌ലർ ഇന്ന് മുതൽ

Advertisement

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം പ്രധാന വേഷത്തിലെത്തുന്ന അബ്രഹാം ഓസ്‌ലർ ഇന്ന് മുതൽ തീയേറ്ററുകളിൽ. നീണ്ട ഇടവേളയ്ക്കു ശേഷം ഇത് ആദ്യമായാണ്‌ പ്രതീക്ഷകൾ വാനോളമുയത്തി ഒരു ജയറാം ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ വമ്പൻ തിരിച്ചു വരവ് നടത്താൻ ഏറെ സാധ്യത ഉള്ള ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യവും പ്രതീക്ഷകൾ വർധിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവൽ തോമസും, ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതം നിർവഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എന്നിവരാണ്

Advertisement

ജഗദീഷ്, സായ് കുമാര്‍, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close