രാം ചരൺ ചിത്രത്തിൽ നായികയായി ജാൻവി കപൂർ

Advertisement

റാം ചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ആർസി 16 ഇൽ നായികയായി ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തുവിടുന്നത്.

ഉപ്പെന്ന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബുച്ചി ബാബു സന സംവിധാനം ചെയ്യാൻ പോകുന്ന ഈ പാൻ ഇന്ത്യൻ ചിത്രം അവതരിപ്പിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക. വൃദ്ധി സിനിമാസ്, സുകുമാർ റൈറ്റിങ്സ് എന്നിവയുടെ ബാനറിൽ വെങ്കട്ട സതീഷ് കിലരുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Advertisement

രാം ചരണ്‍ നായകനായ ചിത്രമായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വമ്പൻ ഹിറ്റായി മാറിയ ആര്‍ആര്‍ആര്‍ ആണ്. അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രമായിട്ടാണ് ആര്‍ആര്‍ആറില്‍ രാം ചരണ്‍ വേഷമിട്ടത്. സംവിധാനം നിര്‍വഹിച്ചത് രാജമൗലിയായിരുന്നു. ജൂനിയര്‍ എൻടിആറും പ്രധാന വേഷത്തിലെത്തി

ചിത്രത്തിലെ മറ്റ് താരങ്ങളുടെയുംഅണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പി ആർ ഒ – ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close