‘ജയിലർ’ൻറെ ക്ലൈമാക്സ് ഒരുക്കങ്ങൾ കേരളത്തിൽ; തലൈവർ കൊച്ചിയിലെത്തി

Advertisement

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി നടൻ രജനീകാന്ത് കേരളത്തിലെത്തി. മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. മലയാളത്തിൻറെ പ്രിയപ്പെട്ട താരം മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. മോഹൻലാലിൻറെ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടിയാണ് അദ്ദേഹം കേരളത്തിൽ എത്തിയിരിക്കുന്നത്.

സംവിധായകൻ നെൽസൺ ദിലീപ്കുമാറിനൊപ്പമാണ് രജനികാന്ത് കേരളത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഒരാഴ്ച കൊച്ചിയിൽ നടക്കുന്നതാണ്. ഏറിയ ഭാഗവും ചിത്രീകരിക്കുന്നത് ചാലക്കുടിയിൽ വച്ചായിരിക്കും. സസ്‌പെൻസ് ത്രില്ലറായ ‘ജയിലർ’ ചിത്രത്തിൽ തെന്നിന്ത്യയിലെയും ബോളിവുഡിലെയും അടക്കം നിരവധി പ്രശസ്ത താരങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ശിവ രാജ്കുമാർ, മോഹൻലാൽ, സുനിൽ, ജാക്കി ഷ്റോഫ്, രമ്യാ കൃഷ്ണൻ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും, ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സ്റ്റണ്ട് ശിവയാണ് ആക്‌ഷൻ കൊറിയോഗ്രാഫര്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement

കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ രജനീകാന്തിനൊപ്പമുള്ള സന്തോഷനിമിഷം നടി അപർണ ബാലമുരളി പങ്കുവെച്ചതും കഴിഞ്ഞദിവസം വൈറലായിരുന്നു. കേരളത്തിലെ നിരവധി ആരാധകരും അദ്ദേഹത്തിനൊപ്പം നിന്ന് പകർത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയ പേജുകളിൽ ശ്രദ്ധ നേടിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close