300ൽ അധികം തീയേറ്ററുകളിൽ കേരളത്തിൽ വമ്പൻ റിലീസിനൊരുങ്ങി ‘ജയിലർ’ ; അഡ്വാൻസ് ബുക്കിങ്ങ് ഏറ്റെടുത്ത് ആരാധകർ

Advertisement

നെൽസന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ‘ജയിലർ’ ന് കാത്തിരിക്കുകയാണ് സിനിമ ലോകം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ വൈറലാണ്. ആദ്യ ഗാനം ‘കാവാലാ’ ഇൻസ്റ്റാഗ്രാം റീൽസിൽ തകർത്തെങ്കിൽ രണ്ടാം ഗാനം ‘ഹുക്കും’ രജനി ആരാധകർക്ക് അടിപൊളി ട്രീറ്റായി മാറുന്നു. രത്തമാരെ എന്ന ഗാനം കുടുംബ ബന്ധങ്ങൾക്ക് കരുത്തേകുന്ന ഗാനമായി മാറുന്നു. ട്രെയിലർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. മാസ്സായി രജനികാന്ത് എത്തുമ്പോൾ ആരാധകർക്ക് ഇതിൽപരം ആവേശം വേറെയൊന്നുമില്ല.

Advertisement

വമ്പൻ താരനിരയിൽ ചിത്രം ഒരുങ്ങുന്നത് മറ്റൊരു പ്രത്യേകതയായി മാറുന്നു. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. കേരളത്തിൽ ഗോകുലം മൂവീസ് തീയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുമ്പോൾ 300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്‌. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിക്കുന്നത്. എങ്ങും രജനി ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ് കാഴ്ച.

മറ്റ് ഭാഷകളിലെ വമ്പൻ ചിത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗോകുലം മൂവീസ് എപ്പോഴും മുന്നിൽ ഉണ്ടാകും. പൊന്നിയിൻ സെൽവൻ 1& 2 കേരളത്തിൽ എത്തിച്ചതും ഗോകുലം മൂവീസ് തന്നെയായിരുന്നു. ചിത്രത്തിനായി ഗോകുലം നടത്തിയ പ്രൊമോഷൻസ് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. വിക്രം ചിത്രം കോബ്രയും സ്ഥാനം പിടിക്കുന്നു. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. രജനി ചിത്രം പോലെ തന്നെ വിജയുടെ ലിയോയും മലയാളി പ്രേക്ഷകർ കാണുന്നത് ഗോകുലം മൂവീസിലൂടെ എന്നത് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. പി ആർ ഒ – ശബരി

Advertisement

Copyright © 2017 onlookersmedia.

Press ESC to close