ദിലീപിന് എന്നോട് വിരോധം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്മിനിയ്ക്ക് ശേഷമായിരിക്കും : ആഷിഖ് അബു

Advertisement

ദിലീപിനെ പരാമർശിച്ച് കൊണ്ട് വീണ്ടും ആഷിക് അബുവിന്റെ പോസ്റ്റ്. ദിലീപിനെ അനുകൂലിച്ച് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ശ്രീനിവാസനും സെബാസ്റ്റ്യൻ പോളും സംസാരിച്ച വിഷയത്തെ ആഷിക് അബു വിമർശിച്ചിരുന്നു.

പൊലീസിനെയും സർക്കാരിനേയും കോടതിയേയും ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുള്ള നാടുതന്നെയാണ് നമ്മുടേതെന്നും ദിലീപിനെ പിന്തുണയ്ക്കുന്നവർ നിഷാമിന് വേണ്ടിയും സംസാരിക്കണമെന്ന് പരിഹാസരൂപേണ ആഷിക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Advertisement

എന്നാൽ കടുത്ത വിമർശനങ്ങളാണ് ആഷിക് അബുവിനെതിരെ ദിലീപ് ആരാധകർ നടത്തിയത്. ആഷികിന്റെ ഫേസ്‍ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ദിലീപ് ആരാധകരുടെ ഫേസ്‍ബുക്ക് പേജ് ആയ ദിലീപ് ഓണ്ലൈനിലൂടെ ആരാധകർ ആഷിക് അബുവിനെ വിമർശിച്ചത്.

തന്റെ അഭിപ്രായങ്ങളും ശരികളും മറ്റുള്ളവരുടെ മേൽ കെട്ടിവെക്കരുതെന്നും അതിന് വേണ്ടി ശാഠ്യം പിടിക്കരുതെന്നും ദിലീപിനെ പിന്തുണച്ചെത്തിയ സംവിധായകരെ എന്ത്കൊണ്ട് ആഷിക് അബു വിമർശിച്ചില്ല തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു ദിലീപ് ഓൺലൈനിലൂടെ ആരാധകർ ചോദിച്ചത്.

ആരാധകരുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയെന്നോണം വീണ്ടും ആഷിക് അബു പോസ്റ്റ് ഇട്ടിരിക്കുകയാണ്.കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് ഇട്ട പോസ്റ്റ് ഇങ്ങനെയാണ്..

മഹാരാജാസിൽ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വർണ്ണക്കാഴ്ചകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസിൽ വെച്ചുനടന്നപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടതും സൗഹൃദത്തിൽ ആവുന്നതും. ഫാൻസ്‌ അസോസിയേഷൻ രൂപപെടുന്നതിനു മുൻപ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ ഹോൾഡ് ഓവർ ആവാതിരിക്കാൻ മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് പല കൂട്ടമായി വിദ്യാർത്ഥികൾ തീയേറ്ററുകളിൽ എത്തുകയും, കൌണ്ടർ ഫോയിലുകൾ സഹോദരന്റെ കയ്യിലും ആലുവ പറവൂർ കവലയിലെ വീട്ടിൽ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങൾ ദിലീപ് എന്ന മുൻ മഹാരാജാസുകാരന് നൽകിയത്. അതിന്റെ എല്ലാ സ്നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയിൽ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി. എന്തെങ്കിലും തരത്തിൽ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്‌നിക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു.

മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപെടും, നിസ്സംശയം.
നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴിൽ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം.

#അവൾക്കൊപ്പം
#നീതിക്കൊപ്പം

Advertisement

Press ESC to close