ഹണി റോസിന്റെ പാന്‍ഇന്ത്യന്‍ ചിത്രം ഒരുങ്ങുന്നു; അണിയറയില്‍ എബ്രിഡ് ഷൈൻ, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Advertisement

ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചൽ. മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലേക്കാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്. ഹണി റോസാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്ഥമായ സിനിമകളുമായി വരുന്ന എബ്രിഡ് ഷൈൻ ഇക്കുറി എത്തുന്നത് സംവിധായകൻ ആയിട്ടല്ല. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയേയും സിനിമ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടിനെയും പരിചയപ്പെടുത്തികൊണ്ട് നിർമ്മാതാവിന്റെ വേഷപ്പകർച്ചയുമായാണ് എബ്രിഡ് ഷൈനിന്റെ ഇത്തവണത്തെ വരവ്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന റേച്ചലായി ഹണി റോസിനെ പോസ്റ്ററിൽ കാണുവാൻ സാധിക്കും. റേച്ചൽ ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും എന്ന് പോസ്റ്ററിലെ ഹണി റോസിന്റെ അല്ലങ്കിൽ റേച്ചലിന്റെ മൂർച്ചയുള്ള, ആഴമുള്ള നോട്ടം സൂചിപ്പിക്കുന്നു.

Advertisement

ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നു.

മലയാള സിനിമ സംഗീത മേഖലയിലെ നവതരംഗങ്ങളിൽ ഒരാളായ അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയ MR രാജാകൃഷ്ണനാണ് സൗണ്ട് മിക്‌സും സംസ്ഥാന അവാർഡ് ജേതാവായ ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു.സ്റ്റേറ്റ് അവാർഡ് ജേതാവായ ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്ന എം ബാവ, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന മനോജ് എന്നിവരും സ്റ്റേറ്റ് അവാർഡ് ജേതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജെ പി, പി ആർ ഓ – എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ – ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് – മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close