അൽഫോൻസ് പുത്രൻ മാജിക് ആവർത്തിച്ചോ?; ഗോൾഡ് ആദ്യ പകുതിയുടെ പ്രതികരണം ഇങ്ങനെ

Advertisement

സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് ഇന്ന് രാവിലെ പത്ത് മണി മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരു പക്കാ അൽഫോൻസ് പുത്രൻ ചിത്രമായാണ് ഗോൾഡ് ആദ്യ പകുതിയിൽ മുന്നോട്ടു പോകുന്നത്. വളരെ ചെറിയ ഒരു കഥയെ രസകരമായി അവതരിപ്പിക്കുന്ന കാഴ്ച്ചയാണ് ആദ്യ പകുതിയിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റെ വേഗത ഇടക്ക് കുറയുന്നുണ്ടെങ്കിലും, തന്റെ എഡിറ്റിംഗ്, മേക്കിങ് മികവുകളിലൂടെയാണ് അൽഫോൻസ് പുത്രൻ ഗോൾഡിനെ മനോഹരമാക്കുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത ഇതിലെ ഗാനവും ഈ ആദ്യ പകുതിയിലുണ്ട്. ചെറിയ ചെറിയ തമാശകളിലൂടെയാണ് ഗോൾഡ് ആദ്യ പകുതിയിൽ മുന്നോട്ട് നീങ്ങുന്നത്.

ഗോൾഡ് ഉരുകി തുടങ്ങി എന്നാണ് ആദ്യ പകുതി കഴിയുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജ് സുകുമാരൻ രസകരമായ പ്രകടനമാണ് നൽകിയിരിക്കുന്നത്. നയൻ‌താര നായിക വേഷം ചെയ്‌ത ഈ ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ള ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. ചെറിയ രംഗങ്ങളിൽ പോലും പ്രശസ്ത താരങ്ങളാണ് ആദ്യം മുതൽ തന്നെ ഗോൾഡിൽ വന്നു പോകുന്നത്. രാജേഷ് മുരുകേശന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ദൃശ്യങ്ങളും മനോഹരമായിട്ടുണ്ട്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഗോൾഡിന്റെ രണ്ടാം പകുതിയും ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇതിലെ പ്രോമോ ഗാനത്തിന്റെ കോഡിങ്ങിൽ ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം ഉണ്ടെന്നതും കൗതുകകരമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close