സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘ഗരുഡൻ’ ടീസറിന് വൻ വരവേൽപ്പ്

Advertisement

11 വർഷത്തിനുശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒരുമിക്കുന്ന ചിത്രം ഗരുഡന്റെ ടീസർ പുറത്ത്. സുരേഷ് ഗോപിയുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് ടീസർ സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സിനിമ പ്രേമികളുടെയും ആരാധകരുടെയും സ്വീകാര്യത ഏറ്റുവാങ്ങിക്കൊണ്ട് ടീസർ സോഷ്യൽ മീഡിയയിൽശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ടീസറിൽ പൂർണ്ണമായും സുരേഷ്ഗോപിയെ ഉൾക്കൊള്ളിച്ചുള്ള ഭാഗങ്ങളാണ് കോർത്തിണക്കിയിരിക്കുന്നത്. പൂർണ്ണമായും ക്രൈം ത്രില്ലർ മോഡലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ‘അഞ്ചാം പാതിര’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഗരുഡൻ. കൂടാതെ സുരേഷ് ഗോപിയും ബിജുമേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ആദ്യം ചിത്രം കൂടിയാണെന്ന പ്രത്യേകതയും ഗരുഡനുണ്ട്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജഗദീഷ്,മേജർ രവി, രഞ്ജിനി,മാളവിക, നിഷാന്ത് സാഗർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisement

വർഷങ്ങൾക്കിപ്പുറം ബിജുമേനോനും സുരേഷ് ഗോപിയും ഒരുമിച്ച് ബിഗ് സ്ക്രീനിലെത്തുന്നത് കാണാൻ ആരാധകരും ആകാംക്ഷയിലാണ്. പത്രം, കളിയാട്ടം,എഫ്ഐആർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ട്വന്റി-ട്വന്റി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ജിനീഷ് ആണ് ചിത്രത്തിൻറെ കഥ രചിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ്. ജേക്സ് ബിജോയ് യാണ് ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റിംഗ് നിർവഹിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close