മോഹൻലാലിന്റെ പിറന്നാൾ ദിവസത്തിൽ വമ്പൻ ചിത്രത്തിന്റെ പ്രഖ്യാപനം? ആരാധകർ ആകാംക്ഷയിൽ !..

Advertisement

മലയാളികളുടെ പ്രിയതാരം മോഹൻലാൽ തന്റെ പിറന്നാൾ ആഘോഷത്തിലേക്ക് കടക്കുകയാണ്. ഈ വരുന്ന 21 നാണ് മലയാളികളുടെ പ്രിയനടന്റെ പിറന്നാൾ. അന്ന് തന്നെ ഒരു വലിയ സർപ്രൈസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകരും പ്രേക്ഷകരും. ഇപ്പോൾ വമ്പൻ ചിത്രങ്ങൾ പ്രഖ്യാപിച്ച് ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ് മോഹൻലാൽ. ഈ വർഷം ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയൻ ഏറെ കൗതുകമുണർത്തിയ ചിത്രമാണ്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ടീസർ മുൻപ് പുറത്തിറങ്ങി തരംഗം സൃഷ്ടിച്ചിരുന്നു. അതിനിടെയാണ് ലൂസിഫറിന്റെയും മറ്റ് വമ്പൻ ചിത്രങ്ങളുടെയും കൂടി വാർത്തകൾ വരുന്നത്. പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ലൂസിഫർ ഏറെ ആവേശം തീർത്ത് കൊണ്ടാണ് എത്തിയത് ചിത്രത്തിന്റെ ടൈറ്റിൽ ഫോണ്ട് ലോഞ്ചും നടത്തി ഇരുവരും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

മോഹൻലാലിന്റെ പ്രിയ സുഹൃത്തും മലയാളികളുടെ പ്രിയങ്കരനായ സംവിധായകനുമായ പ്രിയദർശനുമായി ഒന്നിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രം മരക്കാറിന്റെ പ്രഖ്യാപനവും പ്രേക്ഷകരിൽ വലിയ ഞെട്ടലും ആവേശവും ഉണ്ടാക്കി. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷിപ്പിക്കാവുന്ന ചിത്രം നൂറ് കോടി രൂപയ്ക്കാണ് നിർമ്മിക്കുന്നത്. പിന്നീട് എത്തിയ സൂര്യ – മോഹൻലാൽ ചിത്രത്തിന്റെ വാർത്തയും വലിയ തരംഗമായി മാറിയിരിക്കെയാണ് പുതിയ സർപ്രൈസുകൾക്കായി ആരാധകർ കാത്തിരിക്കുന്നത്.

Advertisement

മലയാള സിനിമയിലെ സ്വപ്ന പദ്ധതി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാമൂഴത്തിന്റെ പ്രഖ്യാപനം മോഹൻലാലിന്റെ പിറന്നാൾ ദിവസം ഉണ്ടാകുമോ എന്ന ചർച്ചയിലാണ് സിനിമാ ലോകമിപ്പോൾ. സൂര്യ – മോഹൻലാലാ ചിത്രത്തിന്റെ വിവരങ്ങളുമായാണ് മോഹൻലാൽ ഞെട്ടിക്കാൻ എത്തുക എന്ന സൂചനയും ലഭിക്കുന്നു എന്തായാലും ഇത്തവണത്തെ മോഹൻലാലിന്റെ പിറന്നാൾ ഏറെ ആകാംഷ നിറഞ്ഞത് കൂടിയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close