ദുൽഖറിന്റെ സോളോയിലെ ഗാനങ്ങൾ സെപ്റ്റംബറിൽ എത്തും; പറവ പൂജ റിലീസ്..!

Advertisement

കഴിഞ്ഞ ദിവസം ദുൽകർ സൽമാന്റെ സോളോയുടെ മറ്റൊരു ചെറിയ ടീസർ കൂടി നമ്മുക്ക് മുന്നിൽ എത്തിയിരുന്നു. വേൾഡ് ഓഫ് ശിവ എന്ന പേരിലാണ് ഈ ചിത്രത്തിലെ നാല് ദുൽകർ കഥാപാത്രങ്ങളിൽ ഒന്നിനെ കൂടി അടിസ്ഥാനമാക്കിയുള്ള ടീസർ വന്നത്.

ആദ്യം വേൾഡ് ഓഫ് രുദ്ര എന്ന ടീസർ വന്നിരുന്നു. നാല് വ്യത്യസ്ത കഥകൾ പറയുന്ന ഈ ആന്തോളജി മൂവിയിൽ നാല് കഥാപാത്രങ്ങളെയാണ് ദുൽകർ അവതരിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്ററുകൾ ഇന്ന് മുതലും ആദ്യ ഫുൾ ടീസർ ഓഗസ്റ്റ് 31 നും പുറത്തിറങ്ങും.

Advertisement

അതുപോലെ ചിത്രത്തിലെ ഗാനങ്ങളുടെ ഒഫീഷ്യൽ ലോഞ്ച് സെപ്റ്റംബർ നാലിനോ ആറിനോ ഉണ്ടാകും എന്നും വിവരങ്ങൾ ഉണ്ട്. സെപ്റ്റംബർ 21 നു റിലീസ് ചെയ്യുമെന്ന് ആദ്യം അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് സോളോ ഒക്ടോബർ പതിമൂന്നിനായിരിക്കും പ്രദർശനത്തിന് എത്തുകയെന്നാണ്.

ബിജോയ് നമ്പ്യാർ ഒരുക്കിയ ഈ തമിഴ്- മലയാളം ദ്വിഭാഷാ ചിത്രത്തിൽ ദുൽഖറിന് നാല് നായികമാർ ഉണ്ട്. ഒട്ടേറെ സംഗീത സംവിധായകരും മ്യൂസിക് ബാൻഡുകളും ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴിലെയും ഹിന്ദിയിലെയും കന്നഡയിലെയുമെല്ലാം പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ ദുൽഖറിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്..

ഓണത്തിന് എത്തുമെന്ന് കരുതപ്പെട്ടിരുന്ന സൗബിൻ ഷാഹിർ- ദുൽകർ ചിത്രമായ പറവ പൂജ റിലീസ് ആയി ആവും എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ദുൽകർ ഈ ചിത്രത്തിൽ അതിഥി വേഷമാണ് ചെയ്യുന്നത്. ഷെയിൻ നിഗം ആണ് ഈ ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്.

അൻവർ റഷീദ് നിർമ്മിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ അവസാന ഘട്ട ജോലികളിൽ ആണ്. ആദ്യം സെപ്റ്റംബർ മൂന്നിന് പറവ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഈ ചിത്രം സെപ്റ്റംബർ 14 ലേക്ക് മാറ്റി എന്ന് കേട്ടിരുന്നു. ഇപ്പോഴത്തെ വിവരങ്ങൾ പറയുന്നത് സെപ്റ്റംബർ 28 നു ആണ് ഈ ചിത്രം എത്തുകയുള്ളൂ എന്നാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close