കറങ്ങി നടക്കാതെ ‘കിംഗ് ഓഫ് കൊത്ത’ കാണാൻ പോ; വൈറലായി ദുൽഖറിന്റെ വാക്കുകൾ; വീഡിയോ കാണാം.

Advertisement

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ പാൻ ഇന്ത്യൻ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ്. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൊക്കെ റിലീസ് ചെയ്യുന്നുണ്ട്. ദുൽഖർ സൽമാനും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റുകൾ ഇപ്പോൾ തകൃതിയായി നടക്കുകയാണ്. ആദ്യം ഹൈദരാബാദിലാണ് ഇതിന്റെ പ്രീ റിലീസ് ഇവന്റ് നടന്നത്. അതിന് ശേഷം ചെന്നൈയിലും അത്തരമൊരു ഇവന്റ് സംഘടിപ്പിച്ചു. ഹൈദരാബാദ് പ്രീ റിലീസ് ഇവന്റിൽ ദുൽഖർ സൽമാനൊപ്പം ഐശ്വര്യ ലക്ഷ്മി, തെലുങ്ക് സൂപ്പർ താരങ്ങളായ നാനി, റാണ ദഗ്ഗുബതി എന്നിവരും പങ്കെടുത്തിരുന്നു. ആ പരിപാടിയിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അവിടെ തന്നെ കാണാനെത്തിയ മലയാളി പ്രേക്ഷകരോടാണ് ദുൽഖർ സംസാരിച്ചത്. എല്ലാവരോടും ഒരുപാട് സ്നേഹം എന്നും ഓഗസ്റ്റ് 24 ന് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യുമെന്നും ദുൽഖർ പറഞ്ഞു. അതോടൊപ്പം, ആ ദിവസം ചുമ്മാ കറങ്ങി നടക്കാതെ എല്ലാവരും കിംഗ് ഓഫ് കൊത്ത കാണാൻ തീയേറ്ററിൽ പോകണമെന്നും ദുൽഖർ സൽമാൻ പറയുന്നു. ദുൽഖർ സൽമാനൊപ്പം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ഷബീർ, ഷമ്മി തിലകൻ,ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് അഭിലാഷ് എൻ ചന്ദ്രനാണ്. ഷാൻ റഹ്മാനും ജേക്സ് ബിജോയിയും സംഗീതം പകർന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവിയാണ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close