ഓണം റിലീസുകൾ ഒരുങ്ങുന്നു; ബോക്സ് ഓഫീസിൽ കറുത്ത കുതിരയാവാൻ ആർഡിഎക്സ്; പ്രതീക്ഷകൾ നൽകുന്നത് കൊത്തയോ രാമചന്ദ്ര ബോസോ ?

Advertisement

മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസണായ ഓണം എത്തുകയാണ്. ഓഗസ്റ്റ് നാലാം വാരത്തിൽ പ്രേക്ഷകർക്ക് ആവേശം പകർന്നു കൊണ്ട് മൂന്ന് യുവതാര ചിത്രങ്ങളാണ് ഇത്തവണത്തെ ഓണം റിലീസായി എത്തുന്നത്. മൂന്ന് ചിത്രങ്ങളും കാത്തിരിക്കുന്ന പ്രേക്ഷകർ ഉണ്ടെങ്കിലും, അതിൽ ഏത് ചിത്രമാണ് കൂടുതൽ പ്രതീക്ഷ നൽകുന്നതെന്നാണ് ഒരു ചോദ്യമാണ്.

ഇതിൽ ആദ്യമെത്തുന്നത് ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്തയാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. ഓണം റിലീസുകളുടെ കൂട്ടത്തിൽ ഏറ്റവും ഹൈപ്പുള്ള ചിത്രം കൂടിയാണിത്. കുറച്ച ദിവസങ്ങക്ക് മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രെയിലറിനും വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. 24 മണിക്കൂർ കൊണ്ട് 12 മില്യണോളം കാഴ്ചക്കാരെ നേടി ഈ ട്രൈലെർ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. പ്രതീക്ഷകൾക്കൊത്തുയരാൻ ചിത്രത്തിന് സാധിച്ചാൽ ഒരു വമ്പൻ ഹിറ്റായിരിക്കും ഇവിടെ പിറക്കുക.

Advertisement

ഓണത്തിന് രണ്ടാമതെത്തുന്നത് നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോ ആണ്. ദി ഗ്രേറ്റ് ഫാദർ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ഹനീഫ് അദനി ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടില്ല എങ്കിലും, ഈ ചിത്രം നൽകുന്ന പ്രതീക്ഷ ഇതിന്റെ കഥയുടെ സ്വഭാവത്തിന്റെയാണ്. എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ഒരു കോമഡി ത്രില്ലറായാണ് ഇതൊരുക്കിയിരിക്കുന്നത്. നിവിൻ പോളിയുടെ ശക്തികേന്ദ്രമായ കോമെഡിയിലൂടെ കഥ പറയുന്ന ഒരു ചിത്രം വരികയും, അതിന് പ്രതീക്ഷകളെ സാധൂകരിക്കാൻ കഴിയുകയും ചെയ്താൽ ബോക്സ് ഓഫീസിൽ എന്ത് സംഭവിക്കുമെന്നത് നിവിൻ തന്നെ പല തവണ നമ്മുക്ക് കാണിച്ചു തന്നിട്ടുമുണ്ട്. ഓണാവധിക്കാലത്ത് ഒരു കോമഡി ചിത്രം നേടാൻ സാധ്യതയുള്ള ബോക്സ് ഓഫീസ് മൈലേജ് വളരെ വലുതാണ്.

മൂന്നാമത്തെ ഓണം റിലീസായി എത്തുന്നത് നവാഗതനായ നഹാസ് ഹിദായത് ഒരുക്കിയ ആർഡിഎക്സ് ആണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രം ഒരു കമ്പ്ലീറ്റ് ആക്ഷൻ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. യുവപ്രേക്ഷകർക്കിടയിൽ വമ്പൻ പ്രതീക്ഷ സൃഷ്ടിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ വേഷമിട്ട ഈ ചിത്രം ഓണം ബോക്സ് ഓഫീസ് പോരാട്ടത്തിലെ കറുത്ത കുതിരകളായി മാറുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്. ആദ്യാവസാനം അടിയുടെ പൊടിപൂരവുമായി എത്തുന്ന ചിത്രങ്ങൾക്ക് ഇപ്പോൾ പ്രേക്ഷകരേറെയാണെന്നതും ഈ ചിത്രത്തിന് മുൻ‌തൂക്കം നൽകുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close