ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; കൂടുതൽ വിവരങ്ങളിതാ

Advertisement

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്ത തീർക്കുന്ന തിരക്കിലാണ്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മലയാള ചിത്രമായി ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയും നിർമ്മിക്കുന്നത് ദുൽഖറും സീ സ്റ്റുഡിയോയും ചേർന്നാണ്. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തക്ക് ശേഷം ദുൽഖർ ചെയ്യാൻ പോകുന്ന മലയാള ചിത്രത്തെ കുറിച്ചുള്ള ചില റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാവും ദുൽഖർ ഇനി അഭിനയിക്കുക എന്നാണ് സൂചന. കിംഗ് ഓഫ് കൊത്ത ലൊക്കേഷനിൽ വെച്ച് ഈ ചിത്രത്തിന്റെ ചർച്ചകൾ നടന്നു എന്നും, ദുൽഖർ സൽമാൻ തന്നെ ഈ ചിത്രം നിർമ്മിക്കുമെന്നുമാണ് സൂചന. നേരത്തെ ഓതിരം കടകം എന്ന പേരിൽ ഒരു ദുൽഖർ സൽമാൻ- സൗബിൻ ഷാഹിർ ചിത്രം പ്രഖ്യാപിച്ചിട്ട് നടക്കാതെ പോയിരുന്നു.

ഇപ്പോൾ വരുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത് ആ ചിത്രം തന്നെയാണ് ഇവർ ഇനി ചെയ്യാൻ പോകുന്നതെന്നാണ്. ഷെയിൻ നിഗം നായകനായ പറവ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് സൗബിൻ ഷാഹിർ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അതിൽ അതിഥി വേഷത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കുകയും ചെയ്തിരുന്നു. ഓതിരം കടകം എന്ന ഈ പുതിയ ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയാവും ഒരുക്കുക എന്നാണ് സൂചന. ഈ സൗബിൻ ചിത്രത്തിന് മുൻപ് ദുൽഖർ ഒരു തമിഴ് ചിത്രം ചെയ്യാൻ സാധ്യതയുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. ഒരു ആക്ഷൻ ചിത്രവുമായാണ് ഇത്തവണ ദുൽഖർ തമിഴിൽ എത്തുന്നതെന്നാണ് വാർത്തകൾ വരുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close