പാൻ ഇന്ത്യൻ നടൻ എന്നാൽ അത് ദുൽഖർ സൽമാൻ; പ്രശംസയുമായി തെലുങ്ക് സൂപ്പർ താരം.

Advertisement

മലയാളത്തിന്റെ ദുൽഖർ സൽമാൻ, ഇപ്പോൾ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ തിളങ്ങിയാണ് ദുൽഖർ ശ്രദ്ധ നേടിയത്. തമിഴിലും തെലുങ്കിലും ബോക്സ് ഓഫീസ് ഹിറ്റുകൾ നേടിയ ദുൽഖർ, ഹിന്ദിയിൽ മികച്ച പ്രകടനം കൊണ്ടും കയ്യടി നേടി. ദുൽഖർ സൽമാന്റെ മുന്നോട്ടുള്ള ലൈനപ്പിലും വരാനുള്ളത് തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ, തമിഴ് ചിത്രമായ കാന്താ എന്നിവയാണ്. സൂര്യ- സുധ കൊങ്ങര ചിത്രത്തിലും ദുൽഖർ വേഷമിടുന്നു എന്ന് വാർത്തകൾ വന്നിരുന്നു. അത്കൊണ്ട് തന്നെ പാൻ ഇന്ത്യൻ ചിത്രങ്ങളായാണ് ദുൽഖർ സൽമാൻ ചിത്രങ്ങൾ ഒരുങ്ങുന്നത് തന്നെ. ഇപ്പോഴിതാ ദുൽഖറിന്റെ അടുത്ത മലയാളം റിലീസായ കിംഗ് ഓഫ് കൊത്തയും, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ്.

ഓഗസ്റ്റ് 24 ന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഹൈദരാബാദ് പ്രീ – റിലീസ് ഇവന്റ് രണ്ട് ദിവസം മുൻപ് നടന്നു. തെലുങ്ക് താരങ്ങളായ റാണ ദഗ്ഗുബതി, നാനി എന്നിവർ ആ ഇവന്റിൽ ദുൽഖർ സൽമാനൊപ്പം പങ്കെടുത്തിരുന്നു. അവിടെ വെച്ച് ദുൽഖർ സൽമാനെ കുറിച്ച് നാനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാൻ ഇന്ത്യൻ നടൻ എന്നതിന്റെ നിർവചനം ഇപ്പോൾ ദുൽഖർ സൽമാൻ ആണെന്നും, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം സംവിധായകർ ഒരേ സമയം ദുൽഖർ നായകനായ ചിത്രങ്ങൾ രചിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും നാനി പറയുന്നു. ദുൽഖർ സൽമാനൊപ്പം കിംഗ് ഓഫ് കൊത്തയിലെ നായികാ വേഷം ചെയ്യുന്ന ഐശ്വര്യ ലക്ഷ്മിയും പ്രീ റിലീസ് ഇവന്റിൽ പങ്കെടുത്തു. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത നിർമ്മിച്ചത് ദുൽഖറും സീ സ്റ്റുഡിയോയും ചേർന്നാണ്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close