സോറി ലാലേട്ടാ സോറി; മോഹൻലാലിനെ അനുകരിച്ച് ദുൽഖർ സൽമാൻ; വൈറലായി വീഡിയോ

Advertisement

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയുടെ കേരളാ പ്രീ റിലീസ് ഇവന്റ് കൊച്ചിയിൽ വെച്ച് നടന്നത്. ആരാധകരും സിനിമ പ്രേമികളും വലിയ സ്വീകരണമാണ് ദുൽഖർ സൽമാനും കൊത്ത ടീമിനും നൽകിയത്. ഈ ചിത്രത്തിന്റെ ഹൈദരാബാദ്, ചെന്നൈ പ്രീ റിലീസ് ഇവന്റുകൾക്കും വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. കിംഗ് ഓഫ് കൊത്ത പ്രമോഷന്റെ ഭാഗമായി സ്റ്റേജിൽ പെർഫോം ചെയ്ത ദുൽഖർ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ അനുകരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

മോഹൻലാൽ സ്റ്റൈലിൽ ചുവട് വെച്ച ദുൽഖറിന് വമ്പൻ കയ്യടിയാണ് ലഭിച്ചത്. എന്നാൽ അതിന് ശേഷം ദുൽഖർ മൈക്കിലൂടെ സോറി ലാലേട്ടാ, സോറി എന്ന് പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റുകളടക്കം ഇപ്പോൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24 നാണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചത് സീ സ്റ്റുഡിയോസ്, ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് എന്നിവർ ചേർന്നാണ്. അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close