ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ വെങ്കിടേഷിനൊപ്പം ഒരു ബ്രഹ്മാണ്ഡ ചിത്രം….!!

Advertisement

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ കുറച്ചു നാളായി മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ റിലീസ് ചെയ്ത സോളോ എന്ന തമിഴ് – മലയാളം ദ്വിഭാഷാ ചിത്രത്തിന് ശേഷം ഒരു മലയാള ചിത്രം പോലും ദുൽഖറിന്റേതായി ഇവിടെ എത്തിയിട്ടില്ല. അതിനിടക്ക് റിലീസ് ചെയ്തത് ദുൽഖർ അഭിനയിച്ച രണ്ടു അന്യ ഭാഷ ചിത്രങ്ങൾ ആണ്. തെലുങ്ക് ചിത്രമായ മഹാനടിയും ഹിന്ദി ചിത്രമായ കാർവാനും ആയിരുന്നു അത്. ഈ രണ്ടു ചിത്രങ്ങളും യഥാക്രമം തെലുങ്കിലെയും ബോളിവുഡിലെയും ദുൽഖറിന്റെ അരങ്ങേറ്റ ചിത്രങ്ങളും ആയിരുന്നു. ഇതിൽ മഹാനടി ബോക്സ് ഓഫീസിൽ വിജയം നേടിയപ്പോൾ കർവാൻ നിരൂപക പ്രശംസ മാത്രമാണ് നേടിയെടുത്തത്. ഇപ്പോൾ വരുന്ന വിവരങ്ങൾ പ്രകാരം ദുൽഖർ സൽമാൻ വീണ്ടും തെലുങ്കിൽ ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ്.

തെലുങ്കു സൂപ്പർസ്റ്റാർ വെങ്കിടേഷിനൊപ്പം ദുൽഖർ ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു വമ്പൻ വാർ ഡ്രാമ ആണെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഒരു പുതുമുഖമായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക എന്നും ഈ ചിത്രത്തിന്റെ ചർച്ചക്കായി ദുൽഖർ സൽമാനും വെങ്കിടേഷും ഇതിനോടകം തന്നെ രണ്ടു തവണ കണ്ടു എന്നും തെലുങ്കു മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തു വരും എന്നാണ് പ്രതീക്ഷ. ദുൽഖർ ഇപ്പോൾ വാൻ എന്ന തമിഴ് ചിത്രവും , സോയ ഫാക്ടർ എന്ന ഹിന്ദി ചിത്രവുമാണ് ചെയ്യുന്നത്. ഒരു യമണ്ടൻ പ്രേമ കഥ എന്ന മലയാള ചിത്രവും കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന തമിഴ് ചിത്രവും ദുൽഖർ പൂർത്തിയാക്കിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close