ആ മോഹൻലാൽ ചിത്രം പരാജയപ്പെടുവാനുള്ള കാരണം ഇത്; സംവിധായകൻ മനസ്സ് തുറക്കുന്നു

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പ്രശസ്ത സംവിധായകൻ സിദ്ദിഖ് ഒരുക്കിയ ചിത്രമാണ് ലേഡീസ് ആൻഡ് ജന്റിൽമാൻ. പത്തു വർഷങ്ങൾക്ക് മുൻപ് പുറത്ത് വന്ന ഈ ചിത്രത്തിൽ മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. തന്റെ കഥാപാത്രത്തിന് ഏറെ രസകരമായ രീതിയിൽ മോഹൻലാൽ ജീവൻ പകർന്നെങ്കിലും ഈ ചിത്രം തീയേറ്ററുകളിൽ ഒരു പരാജയമായി മാറുകയാണുണ്ടായത്. ഇപ്പോഴിതാ, സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെയെന്ന പരിപാടിയിൽ സംസാരിക്കവെ, ഈ ചിത്രത്തിന്റെ പരാജയ കാരണത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് സിദ്ദിഖ്. ചിത്രത്തിന്റെ കഥ നടന്ന പശ്‌ചാത്തലം പ്രേക്ഷകർക്ക് പരിചിതമല്ലാതെ പോയതാണ് ഇതിന്റെ പരാജയ കാരണമെന്നു സിദ്ദിഖ് വിശദീകരിക്കുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളും നിർണ്ണായകമായ കഥാ സന്ദർഭങ്ങളും ഐടി മേഖലയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നതെന്നും, അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പരിചയം പ്രേക്ഷർക്കില്ലാത്തത് കൊണ്ട് തന്നെ സിനിമയുമായി ചേർന്ന് നിൽക്കാൻ പ്രേക്ഷകർക്കോ പ്രേക്ഷകരുടെ മനസ്സിൽ തൊടാൻ സിനിമക്കോ സാധിച്ചില്ലെന്ന് സിദ്ദിഖ് വിശദീകരിക്കുന്നു.

അതിന് മുൻപ് വന്ന സ്പിരിറ്റ് എന്ന ചിത്രത്തിലെ മദ്യപാനിയെ അതിഗംഭീരമാക്കിയ മോഹൻലാൽ അഭിനന്ദനങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് ഈ ചിത്രം ചെയ്യുന്നതെന്നും, എന്നാൽ സ്പിരിറ്റിലെ രഘുനന്ദനിൽ നിന്ന് തീർത്തും വ്യത്യസ്തമായി ലേഡീസ് ആൻഡ് ജന്റിൽമാനിലെ ചന്ദ്രബോസായി മോഹൻലാൽ അഭിനയിച്ചെന്നും സിദ്ദിഖ് ഓർത്തെടുക്കുന്നു.തനിക്കു ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട തന്റെ സിനിമകളിലെ കഥാപാത്രങ്ങളിൽ ഒന്ന് മോഹൻലാൽ ചെയ്ത ചന്ദ്രബോസ് ആണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. മീര ജാസ്മിൻ നായികാ വേഷം ചെയ്ത ഈ ചിത്രം നിർമിച്ചത് ആശീർവാദ് സിനിമാസാണ്. കലാഭവൻ ഷാജോൺ, മംമ്‌ത മോഹൻദാസ് എന്നിവരൊക്കെ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടായിരുന്നു.

Advertisement
Advertisement

Press ESC to close