‘ജനപ്രിയ തരംഗം’ തുടരുന്നു; തീയേറ്ററുകൾ നിറച്ച് വോയ്‌സ് ഓഫ് സത്യനാഥൻ.

Advertisement

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിച്ച വോയ്‌സ് ഓഫ് സത്യനാഥൻ ഇപ്പോഴും പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ഇരുപതോളം ദിവസങ്ങളാവുമ്പോഴും ഈ ചിത്രത്തിന് പ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നുണ്ട്. വിജയത്തിന്റെ 25 സുവർണ്ണ നാളുകളിലേക്ക് ചുവടു വെക്കുന്ന ഈ കോമഡി എന്റെർറ്റൈനെർ കുടുംബ പ്രേക്ഷകരുടെ നമ്പർ വൺ ചോയ്‌സ് ആയി മാറിയിട്ടുണ്ട്. ദിലീപ് എന്ന സൂപ്പർ താരത്തിന്റെ ജനപ്രിയത ഒരിക്കൽ കൂടി നമ്മുക്ക് മനസ്സിലാക്കി തരുന്ന വിജയമാണ് വോയ്‌സ് ഓഫ് സത്യനാഥൻ നേടിയെടുത്തിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകർക്ക് നിറഞ്ഞ ചിരിയോടെ കണ്ട് രസിക്കാവുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും വിനോദത്തിനുള്ള വക നല്കുന്നുന്നുണ്ടെന്നതാണ് ഇതിന്റെ വിജയത്തിന്റെ മറ്റൊരു രഹസ്യം.

ആഗോള ഗ്രോസ് 20 കോടി പിന്നിട്ട ഈ ചിത്രം കേരളത്തിൽ നിന്നും മാത്രം ഏകദേശം പതിനാല് കോടിയോളമാണ് നേടിയെടുത്തത്. വീണ നന്ദകുമാർ, ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജഗപതി ബാബു, അഭിരാം, അലെൻസിയർ, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രം ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ച വോയ്‌സ് ഓഫ് സത്യനാഥന് വേണ്ടി സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയത് അങ്കിത് മേനോനാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close