ആല ഡോണും ഗാംഗ്സ്റ്ററുമല്ല; ബാന്ദ്ര ഇമോഷണൽ ഫാമിലി ഡ്രാമ ?

Advertisement

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. നവംബർ പത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു മാസ്സ് ചിത്രമായാണ് ബാന്ദ്ര ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസറുകൾ നമ്മുക്ക് തരുന്നത്. ആല എന്നറിയപ്പെടുന്ന അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രമായാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ദിലീപ് കഥാപാത്രം ഒരു ഡോണോ ഗാംഗ്സ്റ്ററോ അല്ലെന്നും ഇതൊരു ഇമോഷണൽ ഫാമിലി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നതെന്നും വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി.

മാസ്സ് സിനിമയോ ഡാർക്ക് സിനിമയോ അല്ല ബാന്ദ്ര എന്നും, എല്ലാത്തരം പ്രേക്ഷകരേയും ലക്‌ഷ്യം വെച്ചൊരുക്കിയ ഒരു കളർഫുൾ ചിത്രമാണ് ബാന്ദ്രയെന്നും അരുൺ ഗോപി വിശദീകരിച്ചു. ആക്ഷന് പ്രാധാന്യം ഉണ്ടെങ്കിലും ഇമോഷനുകളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നതെന്നും അരുൺ ഗോപി വെളിപ്പെടുത്തി. തെന്നിന്ത്യൻ സൂപ്പർ നായികാ താരം തമന്ന ഭാട്ടിയ നായികാ വേഷം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ തമിഴ് സൂപ്പർ താരം ശരത് കുമാർ, മമത മോഹൻദാസ്, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ്‌ ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. സാം സി എസ് സംഗീതമൊരുക്കിയ ബാന്ദ്രക്ക് വേണ്ടി കാമറ ചലിപ്പിച്ചത് ഷാജി കുമാർ, എഡിറ്റിംഗ് നിർവഹിച്ചത് വിവേക് ഹർഷൻ എന്നിവരാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close