ബോക്സ് ഓഫീസിൽ ആവേശം ഉണർത്താൻ ഫാമിലി എന്റര്‍ടെയിനറുമായി ജനപ്രിയ നായകൻ വീണ്ടും

Advertisement

മലയാള സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ഫാമിലി എന്റര്‍ടെയിനറുകൾ ചെയ്ത നടനാണ് ദിലീപ്. ഫാമിലി എന്റര്‍ടെയിനറുകളിലൂടെയാണ് ജനപ്രിയ നായകൻ എന്ന വിളിപ്പേര് നേടിയെടുത്തതും. ഇപ്പോഴിതാ ഏപ്രിൽ 26ന് റിലീസാകാൻ ഇരിക്കുന്ന പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ ഒരു ഫാമിലി എന്റർറ്റൈനെർ ആണ് എന്നത് ദിലീപ് ആരാധകരിൽ പ്രതീക്ഷ ഉണർത്തുന്നു.

ദിലീപിന്റെ കരിയറിലെ 149മത് ചിത്രമായ ‘പവി കെയര്‍ ടേക്കര്‍’ സംവിധാനം ചെയുന്നത് നടൻ വിനീത് കുമാറാണ്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. ഈ ചിത്രത്തിൽ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരും ഉണ്ട്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

Advertisement

ഗ്രാൻഡ് പ്രോഡക്ഷനായിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close