ചിരിപ്പിച്ചും ചിന്തിപ്പിച്ചും “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു.

Advertisement

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത “ചാൾസ് എന്റർപ്രൈസസ്” പ്രദർശന വിജയം തുടരുന്നു. ഉർവ്വശി എന്ന താരത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നുകൂടി ഗോമതി. ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ ഈ കഥാപാത്രവും ഉണ്ടാകും ഇനി അങ്ങോട്ട്. കൊച്ചിയിൽ നഗര പ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാരിയായി ചിത്രത്തിലുടനീളം നിറഞ്ഞാടുകയാണ് ഉർവ്വശി. അന്ധമായ ഭക്തിയിൽ ജീവിക്കുന്ന ഗോമതിയും അതിന് നേരെ വിപരീതമായുള്ള ബാലുവർഗ്ഗീസ് അവതരിപ്പിച്ച രവി എന്ന മകൻ കഥാപാത്രവും ചേർന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് സിനിമയിൽ.

നവാഗത സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ തന്റെ ആദ്യ ചിത്രം വ്യത്യസ്തമായി തന്നെ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ടെന്നത് കണ്ടിറങ്ങുന്ന ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു. പുരാതനമായ ഒരു ഗണപതി വിഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങൾ എല്ലാം തന്നെ സിനിമയുടെ തീയറ്റർ കാഴ്ച്ചയ്ക്ക് മിഴിവാകുന്നുണ്ട്. കഥാഗതിക്കനുസരിച്ചുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പ്രൊഡക്ഷൻ ഡിസൈനിങ്ങുമെല്ലാം ചേർന്ന് മികച്ചരീതിയിൽ പ്രേക്ഷകർക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുകയാണ്. ചിത്രത്തിന്റെ ഒടിടി അവകാശം നേരത്തെ ആമസോൺ പ്രൈം സ്വന്തമാക്കിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ജോയ് മൂവീസും റിലൈൻസ്എന്റർടെയിന്റ്മെന്റ് എ പി ഇന്റർനാഷണൽ എന്നിവർ ചേർന്നാണ് ചിത്രം തീയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

Advertisement

കലൈയരസൻ ,ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് . തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അൻവർ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യൻ എന്നിവരുടെ വരികൾക്ക് സുബ്രഹ്മണ്യൻ കെ വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിർമ്മാണ നിർവ്വഹണം: ദീപക് പരമേശ്വരൻ, നിർമ്മാണ സഹകരണം: പ്രദീപ് മേനോൻ, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആർ, മേക്കപ്പ്: സുരേഷ്, പി ആർ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close