പ്രതീക്ഷിക്കാത്ത ക്ളൈമാക്സ് എന്ന് പ്രേക്ഷകർ; സൂപ്പർ ഹിറ്റിലേക്ക് തങ്കം

Advertisement

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്ത തങ്കം രണ്ടാംവാരത്തിലും വിജയകരമായി പ്രദർശനം തുടരുകയാണ്. ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം ഒരു ക്രൈം ത്രില്ലറായി ഒരുക്കിയ ഒരു റിയലിസ്റ്റിക് എന്റർടൈനറാണ്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും, പ്രമേയം കൊണ്ടും, അവതരണ ശൈലി കൊണ്ടുമൊക്കെ തിളങ്ങുന്ന ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ മികച്ച അഭിപ്രായമാണ് നൽകുന്നത്. ഇതിന്റെ ക്ളൈമാക്സിനെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. തീരെ പ്രതീക്ഷിക്കാത്ത ഒരു ക്ളൈമാക്സ് ആയിരുന്നു ലഭിച്ചത് എന്നാണ് പ്രേക്ഷകർ പറയുന്നത്. വൈകാരികമായി കൂടി പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിലാണ് ഈ ക്ളൈമാക്സ് ഒരുക്കിയതെന്നും അവർ പറയുന്നു. തൃശൂരിലുള്ള സ്വർണ്ണത്തിന്റെ ഏജന്റുകളായ മുത്ത്, കണ്ണൻ എന്നിവരായി മികച്ച പ്രകടനമാണ് ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ കാഴ്ച വെച്ചിരിക്കുന്നത് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

https://www.instagram.com/p/CoUMOYxLdtE/

Advertisement

ഇവർക്ക് പുറമേ, മറാത്തി നടൻ ഗിരീഷ് കുൽക്കർണിയും തന്റെ പ്രകടനം കൊണ്ട് വലിയ കയ്യടിയാണ് നേടിയെടുക്കുന്നത്. അപർണ്ണ ബാലമുരളി നായികാ വേഷം ചെയ്ത തങ്കത്തിൽ കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ബിജിപാലിന്റെ സംഗീതമാണ് ഈ ചിത്രത്തിന്റെ മികവിൽ നിർണ്ണായകമായ മറ്റൊരു ഘടകം. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവക്ക് ശേഷം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച തങ്കത്തിന് കാമറ ചലിപ്പിച്ചത് ഗൗതം ശങ്കറും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്. സംവിധായകന്‍ സഹീദ് അറാഫത്തിന്റെ മികച്ച മേക്കിങ്ങും വലിയ പ്രശംസ നേടുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close