ടോവിനോയുടെ നിർമ്മാണ ചിത്രത്തിൽ ബേസിൽ നായകനാകുന്നു; ‘മരണമാസ്സ്’ ആരംഭിച്ചു

Advertisement

പ്രേക്ഷകരുടെ പ്രിയ താരം ടോവിനോ തോമസിൻ്റെ നിർമ്മാണത്തിൽ, നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “മരണമാസ്സ്”.ടോവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ടോവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാധാണ്.
ഇന്ന് ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വച്ചു നടന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും പൂജാ ചടങ്ങിൽ സന്നിഹിതരായി. ഒരു കോമഡി എന്റർടൈനറാണ് ചിത്രം.

ബേസിൽ ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisement

ചായാഗ്രഹണം – നീരജ് രവി, എഡിറ്റർ – ചമൻ ചാക്കോ, മ്യൂസിക് – ജയ് ഉണ്ണിത്താൻ, വരികൾ – മുഹ്സിൻ പെരാരി, പ്രൊഡക്ഷൻ ഡിസൈനെർ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മാഷർ ഹംസ, മേക്ക് അപ്- ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ് – വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് – എഗ്ഗ് വൈറ്റ് വി എഫ് എക്സ്,ഡി ഐ – ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ – എൽദോ സെൽവരാജ്, സ്റ്റണ്ട് – കലൈ കിങ്സൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൻ,സ്റ്റിൽസ് – ഹരികൃഷ്ണൻ, ഡിസൈൻ – സർക്കാസനം, പി ആർ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close