ബ്രഹ്മാണ്ഡ ചിത്രവുമായി ബാലയ്യ- ദുൽഖർ സൽമാൻ ടീം

Advertisement

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ, തെലുങ്കു സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യക്കൊപ്പം കൈകോർക്കുന്നു. ബാലയ്യ നായകനായി എത്തുന്ന 109 ആം ചിത്രത്തിലാണ് ദുൽഖർ സൽമാനും ഒരു നിർണ്ണായക വേഷം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി എത്തുന്ന ഈ ചിത്രത്തിൽ ബാലയ്യയുടെ മകനായാണ് ദുൽഖർ വേഷമിടുന്നതെന്നാണ് സൂചന. സിതാര എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബോബി കൊല്ലിയാണ്.

മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ എന്നിവക്ക് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രമായിരിക്കും എൻബികെ 109.

Advertisement

ഭഗവന്ത് കേസരി എന്ന ചിത്രമാണ് ഒടുവില്‍ ബാലയ്യ നായകനായി വേഷമിട്ടതില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് നേടിയിരിക്കുന്നത്.100 കോടിയുടെ ഹാട്രിക് വിജയമാണ് ബാലയ്യ എന്ന നന്ദമുറി ബാലകൃഷ്ണ ഭഗവന്ത് കേസരിയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹം നായകനായ രണ്ട് മുൻ റിലീസുകളും ഈ നേട്ടം കൈവരിച്ചിരുന്നു. അഖണ്ഡ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി 100 കോടി ക്ലബിൽ അംഗമാകുന്നത്. അതിന് ശേഷം റിലീസ് ചെയ്ത വീരസിംഹ റെഡ്‌ഡി എന്ന ചിത്രവും 100 കോടിക്ക് മുകളിൽ ഗ്രോസ് നേടി. ഭഗവന്ത് കേസരി കൂടി ആ നേട്ടത്തിലെത്തിയതോടെ തുടർച്ചയായി മൂന്ന് ചിത്രങ്ങളാണ് ബാലയ്യയുടെതായി ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത്. ഇതിൽ അഖണ്ഡ സംവിധാനം ചെയ്യ്തത് ബോയപ്പട്ടി ശ്രീനുവും വീരസിംഹ റെഡ്‌ഡി ഒരുക്കിയത് ഗോപിചന്ദ് മല്ലിനേനിയുമാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close