വിജയ് ചിത്രം ‘ലിയോ’യില്‍ മലയാളത്തിന്റെ പവർ സ്റ്റാർ ബാബു ആന്റണിയും

Advertisement

ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ മലയാളി നടൻ ബാബു ആന്റണി ഒരു സുപ്രധാന റോളിൽ ഉണ്ടെന്ന് അദ്ദേഹം തന്നെ സാമുഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവരാണ്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നത്. ആക്ഷൻ രംഗങ്ങൾ ഒരുക്കുക അൻപ്-അറിവ് എന്നിവർ ചേർന്നാണ്. ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന് മനോജ് പരമഹംസ ക്യാമറ ചലിപ്പിക്കുമ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്യുക ഫിലോമിൻ രാജാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് . ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ലിയോ ഈ വർഷം ഒക്ടോബർ 19 നാണ് റിലീസ് ചെയ്യുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close