പുഷ്പയ്ക്ക് പിന്നാലെ അല്ലു അർജുനെ കാത്തു മുരുഗദാസും കെ.ജി.എഫ് സംവിധായകനും; ഒരുങ്ങാൻ പോകുന്നത് 5 വമ്പന്‍ ചിത്രങ്ങള്‍..!

Advertisement

തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ പുഷ്പ തീർക്കുന്ന തിരക്കിലാണ്. സുകുമാർ ഒരുക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളായി ആണ് പുറത്തു വരുന്നത് എന്ന് മാത്രമല്ല, അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവുമാണ്. മലയാള നടൻ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനാ ആണ്. ഡിസംബറിൽ ആണ് പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. എന്നാൽ പുഷ്പ കഴിഞ്ഞു അല്ലു അർജുനെ കാത്തിരിക്കുന്നത് വമ്പൻ സംവിധായകരും ചിത്രങ്ങളുമാണ് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകന്‍ വേണു ശ്രീരാമിനൊപ്പമുള്ള ആദ്യ സിനിമയായ ഐക്കണ്‍ ആണ് പുഷ്പ കഴിഞ്ഞു ഉടനെ ആരംഭിക്കുക എന്നാണ് തെലുങ്കു മാധ്യമങ്ങൾ പറയുന്നത്. പൂജ ഹെഗ്‌ഡെ, കൃതി ഷെട്ടി എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷന്റെ കീഴില്‍ ദില്‍ രാജാണ് നിർമ്മിക്കുക.

അതിനു ശേഷം സാരിനോട് എന്ന ചിത്രമൊരുക്കിയ ബോയപ്പെട്ടി ശ്രീനുവിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് അല്ലു അർജുൻ ചെയ്യുക. മാസ് മസാല ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് ഈ ചിത്രം ഒരുക്കുക. കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം അല്ലു അർജുൻ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മൂന്നാമത്തേത് എന്നാണ് സൂചന. ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും അല്ലുവിന് പ്രശാന്ത് നീൽ ചിത്രത്തിൽ അവതരിപ്പിക്കാനുള്ളത് എന്നും വാർത്തകൾ വരുന്നുണ്ട്. ജനത ഗാരേജിന്റെ സംവിധായകന്‍ കൊരട്ടാല ശിവയുമായി കൈകോര്‍ക്കുന്ന ചിത്രവും പ്രശസ്ത തമിഴ്- തെലുങ്കു സംവിധായകൻ എ ആർ മുരുഗദോസിനൊപ്പം ഒന്നിക്കുന്ന ചിത്രവുമാണ് അതിനു ശേഷം അല്ലു ചെയ്യുക എന്നും വാർത്തകൾ നമ്മളോട് പറയുന്നു.

Advertisement

Advertisement

Press ESC to close