ഓണം വിന്നറായതിന് ശേഷം ഇനി പൂജ വിന്നറാവാൻ ലക്ഷ്യമിട്ട് 3D A.R.M; 25ആം ദിവസത്തിലും 2 കോടിക്ക് മേലെ കളക്ഷൻ.

Advertisement

ഓണക്കാലചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയതിന് ശേഷം വരാൻ പോകുന്ന പൂജ അവധികളിലും മികച്ച കളക്ഷൻ ലക്ഷ്യമിട്ട് A.R.M. 100 കോടി ബോക്സ് ഓഫീസിൽ പിന്നിട്ടിട്ടും A.R.M കളക്ഷനിൽ കുതിക്കുകയാണ്.റിലീസായി ഇരുപത്തിയഞ്ചാം ദിവസത്തിലും ബോക്സ് ഓഫീസിൽ നിന്ന് രണ്ട് കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ A.R.M നായി. 2024ൽ റിലീസായ ചിത്രങ്ങളിൽ ഇരുപത്തിയഞ്ചാം ദിവസത്തിൽ ഒരു ചിത്രം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷനാണിത്.

ബുക്ക് മൈ ഷോ മുഖേന മാത്രം കഴിഞ്ഞ 48 മണിക്കൂറിൽ ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ A.R.M ന്റേതായി വിറ്റുപോയി. ബോക്സ് ഓഫീസിൽ സ്ഥിരതയാർന്ന അസാമാന്യ ട്രെൻഡിങ് ആണ് റിലീസ് ചെയ്ത് ഇത്ര കാലങ്ങൾക്ക് ശേഷവും A.R.M കാഴ്ചവയ്ക്കുന്നത്. പരമാവധി ആളുകൾ തിയറ്ററുകളിൽ തന്നെ വന്ന് ഈ 3D ചിത്രം കാണുവാൻ ലക്ഷ്യമിട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ A.R.M ന്റെ ഒ.ടി.ടി ബിസിനസ്സ് ഇതുവരെയും നടത്തിയിട്ടില്ല.

Advertisement

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ARM ൻറെ നിർമ്മാണ പങ്കാളിയാണ്.

തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് ഷമീർ മുഹമ്മദ്.

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ,

ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി,

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് –

റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close