നൻ പകൽ നേരത്ത് മയക്കം ചെയ്യാൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് പ്രചോദനമായ പരസ്യം; വൈറലായി വീഡിയോ

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും വലിയ പ്രശംസയാണ് നൽകുന്നത്. വ്യത്യസ്തമായ രീതിയിൽ ഈ ചിത്രമൊരുക്കിയ ലിജോയുടെ മേക്കിങ് ശൈലിക്കും അതുപോലെ ഗംഭീര പ്രകടനം കാഴ്ച വെച്ച മമ്മൂട്ടിക്കും വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതിലെ സുന്ദരം എന്ന തമിഴനെന്ന് പ്രേക്ഷകർ പറയുന്നു. അതുപോലെ, ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ കരിയറിലെ ഒരു മാസ്റ്റർപീസാണ് ഈ ചിത്രമെന്നും അവർ പറയുന്നു. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് പ്രചോദനമായത് ഒരു പരസ്യമാണ്. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മാതാപിതാക്കൾക്കൊപ്പം ബസിൽ സഞ്ചരിക്കുന്ന ഒരു സിഖ് ബാലൻ, ഇടക്ക് ഒരു തമിഴ് വീട് കാണുമ്പോൾ ബസിൽ നിന്ന് ഇറങ്ങിയോടുന്നു. അവൻ ആ വീട്ടിൽ ചെന്നു കയറി ആ വീട്ടിലെ, വർഷങ്ങൾക്കു മുൻപ് മരിച്ചു പോയ ഒരു തമിഴ് ബ്രാഹ്മണനെ പോലെ പെരുമാറാനും സംസാരിക്കാനും തുടങ്ങുന്നു. ആ ബാലന്റെ പെരുമാറ്റം കണ്ട് അമ്പരക്കുന്ന വീട്ടുകാരെയും പരസ്യത്തിൽ കാണാം. ഗ്രീൻപ്ലൈ പ്ലൈവുഡിന്റെ ഈ പരസ്യമാണ് തനിക്ക് പ്രചോദനം ആയതെന്ന് ലിജോ ഐ എഫ് എഫ് കെ വേദിയിൽ പറഞ്ഞെന്നും, അതുപോലെ തന്നെ ഈ ചിത്രത്തിന്റെ തുടക്കത്തിൽ ആ പരസ്യത്തിന് നന്ദി പറയുന്നുണ്ടെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ സിനിമ പ്രേമികൾ കുറിക്കുന്നുണ്ട്. നാടകം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ, സുന്ദരം എന്ന തമിഴനെ പോലെ പെരുമാറുന്ന ജെയിംസ് എന്ന കഥാപാത്രത്തിന്റെ കഥയാണ് നൻ പകൽ നേരത്ത് മയക്കം പറയുന്നത്.

Advertisement

Advertisement

Press ESC to close