വാക്കുകൾ മുറിയുന്നു, വിട പറഞ്ഞത് എൻറെ സഹോദരൻ; നിറകണ്ണുകളോടെ ജയറാം

Advertisement

മനസ്സിൽ പതിപ്പിച്ച ഒട്ടനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ടാണ് നടൻ ഇന്നസെൻറ് ഈ ലോകത്തോട് വിടവാങ്ങിയത്. കാൻസറുമായി വെല്ലുവിളികൾ ഉയർത്തിയ ജീവിതം  തിരിച്ചുപിടിക്കുകയും വീണ്ടും അഭിനയരംഗത്ത് സജീവമാവുകയും ചെയ്തിരുന്നു.

മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചു. ഓരോ അഭിനയ മുഹൂർത്തങ്ങളിലും  ഓരോ കഥാപാത്രങ്ങളെ തേച്ചു മിനുക്കിയെടുത്താണ് ഇന്നസെൻറ് പ്രേക്ഷകർക്കും മുന്നിൽ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ വിയോഗമറിഞ്ഞ നടൻ ജയറാം ആദ്യം തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നും പ്രതികരിക്കാതെ നിറകണ്ണുകളോടു കൂടി വാക്കുകൾ ഇടറി നിൽക്കുന്ന ജയറാമിന്റെ വീഡിയോകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇന്നസെൻറ് ജയറാമും കേന്ദ്ര കഥാപാത്രമായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലെ മനോഹരമായ നിമിഷം പങ്കുവെച്ചുകൊണ്ട് ഓർമ്മകൾ നടൻ സോഷ്യൽ മീഡിയയിൽ കുറിക്കുകയാണ്.

Advertisement

“ഇന്ത്യൻ സിനിമയ്ക്ക് മറ്റൊരു വലിയ നഷ്ടം. മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സാഹോദര്യത്തിന് വിരാമമിട്ടതിനാൽ ഇപ്പോൾ എനിക്ക് വാക്കുകൾ പറയാൻ പറ്റാത്ത അവസ്ഥയിലാണ്, അദ്ദേഹത്തെ അറിയാനും വർഷങ്ങളിലുടനീളം അദ്ദേഹവുമായി സ്‌ക്രീൻ സ്പേസ് പങ്കിടാനും കഴിഞ്ഞതിൽ ഏറ്റവും ഭാഗ്യമായി ഞാൻ കരുതുന്നു.
കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം”.
ജയറാം കുറിച്ചു

Advertisement

Copyright © 2017 onlookersmedia.

Press ESC to close