ഗൾഫ് രാജ്യങ്ങളിൽ ബോക്സ് ഓഫീസ് കൊള്ള നടത്താൻ ആനക്കള്ളൻ എത്തുന്നു ..!

Advertisement

പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് കേരത്തിൽ സൂപ്പർ വിജയം നേടിയ ബിജു മേനോൻ ചിത്രമായ ആനക്കള്ളൻ നാളെ മുതൽ ഗൾഫ് രാജ്യങ്ങളിലും തന്റെ ബോക്സ് ഓഫീസ് കൊള്ളയ്ക്കായി എത്തുകയാണ്. ഗൾഫിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രം അവിടെയും വിജയം ആവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് അണിയറ പ്രവത്തകർ. ഇവൻ മര്യാദ രാമൻ സംവിധാനം ചെയ്തു കൊണ്ട് അരങ്ങേറിയ സുരേഷ് ദിവാകർ ഒരുക്കിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കിടിലൻ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ഈ ചിത്രമെന്നുള്ള അഭിപ്രായമാണ് കേരളത്തിൽ ആനക്കള്ളന് ലഭിച്ചത്.

Advertisement

ബിജു മേനോന് ഒപ്പം, സിദ്ദിഖ്, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സുരാജ് വെഞ്ഞാറമ്മൂട്, സുധീർ കരമന, സുരേഷ് കൃഷ്ണ, കൈലാഷ്, ബാല എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. അനുശ്രീ, ഷംന കാസിം എന്നിവരാണ് ആനക്കള്ളനിലെ നായികമാരായി എത്തിയിരിക്കുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ചിരിയും ആവേശവും സമ്മാനിച്ച് കൊണ്ടാണ് ആനക്കള്ളൻ ബോക്സ് ഓഫീസിൽ വിജയം നേടിയത്. പഞ്ച വർണ്ണ തത്ത എന്ന ജയറാം ചിത്രം നേടിയ മികച്ച വിജയത്തിന് ശേഷം സപ്ത തരംഗ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, സായി കുമാർ, ബിന്ദു പണിക്കർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു. ആൽബി ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ജോൺകുട്ടി ആണ്.

Advertisement

Press ESC to close