പ്രണവ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ആദി’

Advertisement

മലയാള സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. കാരണം മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാലിൻറെ മകൻ പ്രണവ് നായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്തു വെച്ച ഇന്ന് നടന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേരും ടൈറ്റിൽ മോഷൻ പോസ്റ്ററും ഈ ചടങ്ങിലൂടെ പുറത്തിറക്കി. ആദി എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി എന്റർടൈനറാണ് എന്നാണ് സൂചന. ഈ ചിത്രത്തിലെ പ്രണവിന്റെ ലുക്കും മോഷൻ പോസ്റ്ററിലൂടെ പുറത്തു വിട്ടു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉടൻ തന്നെ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ എന്നാണറിയുന്നത്.

Advertisement

aadi, aadi malayalam movie, pranav mohanlal, mohanlal latest news, jeethu joseph;

അനിൽ ജോൺസൻ സംഗീതം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിക്കുക എന്നറിയുന്നു. മുകേഷ് പ്രണവ് മോഹൻലാലിൻറെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അത് പോലെ തന്നെ വിജയ രാഘവൻ, ഷറഫുദീൻ, സിജു വിൽ‌സൺ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാംഗ്ലൂർ, എറണാകുളം എന്നിവിടങ്ങളിലായാവും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുക.

aadi, aadi malayalam movie, pranav mohanlal, mohanlal latest news, jeethu joseph;

മോഹൻലാലിന്റേയും സുചിത്ര മോഹൻലാലിന്റേയും മകൾ വിസ്മയയുടെയും സാന്നിധ്യത്തിലായിരുന്നു പ്രണവിന്റെ ചിത്രം ലോഞ്ച് ചെയ്തത്. പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവർക്ക് പുറമെ മോഹൻലാലിന്‍റെ ചിത്രങ്ങളുടെ സംവിധായകരായ ലാൽ ജോസ്, ശ്രീകുമാർ മേനോൻ എന്നിവരും പൂജ വേളയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

aadi, aadi malayalam movie, pranav mohanlal, mohanlal latest news, jeethu joseph;

മോഹൻലാൽ നായകനായ ലാൽ ജോസ് ചിത്രം വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ടീസറും അത് പോലെ തന്നെ പുതിയ രണ്ടു പോസ്റ്ററുകളും പൂജ വേളയിൽ പ്രദർശിപ്പിച്ചു. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ ഒടിയന്‍റെ പൂജയും ഇന്ന് അതേ വേദിയിൽ വെച് മേൽപറഞ്ഞ എല്ലാവരുടെയും സാന്നിധ്യത്തിൽ നടന്നു.

aadi, aadi malayalam movie, pranav mohanlal, mohanlal latest news, jeethu joseph;

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് വെളിപാടിന്റെ പുസ്തകവും ഒടിയനും നിർമ്മിക്കുന്നത്. വെളിപാടിന്റെ പുസ്തകം ഓണത്തിന് പ്രദർശനത്തിനെത്തും. ഒടിയന്റെ ചിത്രീകരണം അടുത്ത മാസം പാലക്കാട് ആരംഭിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close