ദിലീപിനെ രാമലീല കാണിക്കും, ദിലീപിന്‍റെ ജാമ്യത്തില്‍ ടോമിച്ചന്‍ മുളക്പാടത്തിന്‍റെ പ്രതികരണം

Advertisement

നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് അനുകൂലമായി വിധി ഉണ്ടായത്. അതേ സമയം ദിലീപ് നായകനായ രാമലീല നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. എങ്ങും ഹൌസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ദിലീപിന് ജാമ്യം ലഭിച്ച വിവരമറിഞ്ഞു സന്തോഷത്തിലാണ് രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം. “കേരളത്തിലെ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് രാമലീല സ്വീകരിച്ചത്, ദിലീപ് കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ” – ടോമിച്ചന്‍ പറയുന്നു.

Advertisement

“രാമലീല റിലീസ് ചെയ്യുന്ന സമയത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ ദിവസം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഡബ്ബ് ചെയ്തപ്പോൾ മാത്രമാണ് ദിലീപ് രാമലീല കണ്ടത്. അദ്ദേഹത്തെ ചിത്രം കാണിക്കും” ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close