ബോളിവുഡ് താരങ്ങളെയും ഞെട്ടിച്ച് ദുല്‍ഖര്‍, ദിവസവും ദുൽഖറിനെ കാണാൻ ലൊക്കേഷനിൽ വൻ ജനക്കൂട്ടം

Advertisement

ദുൽഖർ ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രമായ കാർവാനിന്റെ ലൊക്കേഷനിൽ ദുൽഖറിനെ കാണാൻ വമ്പൻ ജനക്കൂട്ടം. തൃശൂർ ജില്ലയിലെ പുത്തൻ ചിറയിലാണ് കാർവാൻ ഇപ്പോൾ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ഉൾനാടൻ പ്രദേശമായിരുന്നിട്ട് കൂടി ദുൽഖറിനെ കാണാൻ ദിവസവും വൻ ജനക്കൂട്ടമാണ് പുത്തൻ ചിറയിൽ എത്തുന്നത്.

ദുൽഖറിനെ കാണാൻ എത്തുന്ന ആരാധകരെ കണ്ട് കാരവാനിന്‍റെ ടീമംഗങ്ങൾ ഞെട്ടിയിരിക്കുകയാണ്.കാരണം മറ്റൊന്നുമല്ല, ദുൽഖറിന് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ. ദിവസവും ലൊക്കേഷനിൽ എത്തുന്ന ജനത്തിരക്ക് ദുല്ഖറിനോടുള്ള മലയാളികളുടെ ഇഷ്ടമാണ് സൂചിപ്പിക്കുന്നത്. ആ സത്യാവസ്ഥ എന്തായാലും കാർവാനിന്റെ അണിയറപ്രവർത്തകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

Advertisement

എല്ലാ ദിവസവും ഇതേ അവസ്ഥയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ലൊക്കേഷനിൽ നിന്നുള്ള ദുൽഖറിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുർത്തയാണ് ഇരുവരുടെയും വേഷം. ദുൽഖർ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കാർവാൻ.

റോണി സ്ക്രൂവാല നിർമിക്കുന്ന കാർവാൻ സംവിധാനം ചെയ്യുന്നത് ആകാശ് ഖുറാന ആണ്.ചിത്രത്തിന്റെ കഴിഞ്ഞ ഷെഡ്യൂൾ ഊട്ടിയിലായിരുന്നു ചിത്രീകരിച്ചത്. അതിന് ശേഷമാണ് തൃശ്ശൂരിലെ പുത്തൻ ചിറയിൽ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും
കാർവാന്റെ ചിത്രീകരണം ഉണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close