ദൃവങ്ങള്‍ 16 സംവിധായകന്‍റെ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഇന്ദ്രജിത്ത്

Advertisement

കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരഗസൂരനിൽ പോലീസ് വേഷത്തിൽ ഇന്ദ്രജിത്ത്. വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജിത്ത് തമിഴ് സിനിമയിൽ അഭിനയിക്കുന്നത്.

ദ്രുവങ്ങൾ പതിനാറ് എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ കാർത്തിക് നരേൻ തന്റെ രണ്ടാമത്തെ ചിത്രം അനൗൺസ് ചെയ്തത് മുതൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. 22 മത്തെ വയസ്സിലാണ് കാർത്തിക് ദ്രുവങ്ങൾ 16 സംവിധാനം ചെയ്തത്. തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും ദ്രുവങ്ങൾ 16ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Advertisement

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മലയാളിയായ റഹ്‌മാൻ ആയിരുന്നു കേന്ദ്രകഥാപാത്രം. കാർത്തിക്കിന്റെ രണ്ടാമത്തെ ചിത്രമായ നരഗസൂരനിൽ ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട് എന്ന വാർത്ത മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

നരഗസൂരനിലെ അഭിനേതാക്കൾ ആരെല്ലാമെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ കുറച്ച് കാലം മുൻപ് ഇറങ്ങിയിരുന്നു. ഇന്ദ്രജിത്തിന് പുറമെ അരവിന്ദ് സ്വാമി, ശ്രേയ ശരണ്, സന്ദീപ് കിഷൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

നരഗസൂരനിൽ ഒരു പൊലീസ് വേഷമാണ് ഇന്ദ്രജിത്ത് കൈകാര്യം ചെയ്യുന്നത്. ഇന്ദ്രജിത് തന്നെയാണ് തന്റെ വേഷത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തമിഴിൽ ചിത്രീകരിക്കുന്ന നരഗസൂരൻ തെലുഗിലും ഡബ്ബ് ചെയ്യുന്നുണ്ട് എന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന തന്റെ തമിഴ് സിനിമയിൽ കാർത്തിക് നരേനെ പോലുള്ള ഒരു യുവസംവിധായകന്റെ കൂടെ ഏറെ ആവേശത്തോട് കൂടിയാണ് വർക് ചെയ്യുന്നതെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. വേട്ട, കാടുപൂക്കുന്ന നേരം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ദ്രജിത്ത് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് നരഗസൂരൻ.

2009 ൽ പുറത്തിറങ്ങിയ സർവം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്ത് അഭിനയിക്കുന്ന തമിഴ് സിനിമയാണ് നരഗസൂരൻ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close